Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
മുസ്‌ലിംലീഗ് ഇടതുമുന്നണിയിൽ ചേരുമോ എന്ന ചോദ്യത്തോട് ദോഹയിൽ പ്രതികരിക്കാതെ കുഞ്ഞാലിക്കുട്ടി

October 07, 2022

October 07, 2022

അൻവർ പാലേരി
ദോഹ : കേരളത്തിലെ കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്ന് പറഞ്ഞ മുൻ മന്ത്രിയും മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി മുസ്‌ലിംലീഗ് ഇടതുമുന്നണിയുടെ ഭാഗമാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചില്ല.വെള്ളിയാഴ്ച ഖത്തറിലെ ഇന്ത്യൻ മീഡിയാഫോറം ദോഹയിൽ സംഘടിപ്പിച്ച 'മീറ്റ് ദ പ്രസ്സി'ലാണ് അദ്ദേഹം അനുകൂലമായോ പ്രതികൂലമായോ ഒന്നും പ്രതികരിക്കാതെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറിയത്.ഇടതുമുന്നണിയിൽ ചേരില്ലെന്ന് പറയാത്തത് അതിനുള്ള സാധ്യത നഷ്ടപ്പെടേണ്ടെന്ന് കരുതിയാണോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിക്കാൻ തയാറായില്ല.

പോപുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ടുയർന്ന ചോദ്യത്തിന് ഭൂരിപക്ഷ വർഗീയതയെ എതിർക്കുന്നതു പോലെ എക്കാലത്തും ന്യൂനപക്ഷ വർഗീയതയെയും ശക്തമായി എതിർത്ത പ്രസ്ഥാനമാണ് മുസ്‍ലിം ലീഗ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

തീവ്രവാദ നിലപാട് സ്വീകരിക്കുന്ന സംഘടനകളുമായോ വ്യക്തികളുമായോ ഒരു തരത്തിലുള്ള ഒത്തു തീർപ്പും ഇല്ലെന്നാണ് ലീഗിന്റെ നിലപാട്. ഇക്കാര്യം പാർട്ടി അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ അസന്നിഗ്ധമായി വ്യക്തമാക്കിയതാണ്. സംഘ് പരിവാറിന്റെ ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീതയെയും ശക്തമായി എതിർക്കുന്ന പാർട്ടിയാണ് മുസ്‍ലിം ലീഗെന്നും അദ്ദേഹം പറഞ്ഞു.

‘ബാബരി മസ്ജിദ് തകർത്ത സംഭവത്തിനു ശേഷം, തീവ്ര പ്രചാരണങ്ങളുമായി ഒരുപാട് പാർട്ടികളും സംഘങ്ങളും ഉയർന്നുവന്നിരുന്നു. അവരൊക്കെ മാഞ്ഞുപോയെങ്കിലും, അതിന്റെ ഗുണഭോക്താക്കൾ എന്നും സംഘ് പരിവാറായിരുന്നു'-അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ത്യയുടെ മതേതരത്വവും, അഖണ്ഡതയും ഉയർത്തിപ്പിടിച്ച് ഇന്ത്യയെ വീണ്ടെടുക്കാനുള്ള യാത്രയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.. ‘കോൺഗ്രസ് ദേശീയ തലത്തിലും കേരളത്തിലും മികച്ച നിലയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. എല്ലാവരെയും ഒരുമിപ്പിക്കാനുള്ള ശ്രമം കോൺഗ്രസ് ദേശീയ തലത്തിൽ നടത്തുന്നുണ്ട്. ഇന്ത്യൻ രാഷ്ട്രീയം എപ്പോഴും പെട്ടെന്നാണ് മാറ്റത്തെ ഉൾകൊള്ളുന്നത്. പത്തുവർഷം കോൺഗ്രസ് ഭരിച്ചശേഷമായിരുന്നു ബി.ജെ.പി ഭരണത്തിലേറിയത്. ബി.ജെ.പി ഭരണത്തിന്റെ അവധി അടുത്തുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്.. പ്രതിപക്ഷം എന്ന് ഒന്നായി ഇറങ്ങുന്നുവോ അതോടെ തീരും കേന്ദ്രത്തിലെ ബി.ജെ.പി ഭരണം. കോൺഗ്രസും, വിവിധ പ്രതിപക്ഷ പാർട്ടികളും ശക്തമായ തിരിച്ചുവരവിലാണെന്നും കുഞ്ഞാലിക്കുട്ടി പ്രത്യാശ പ്രകടിപ്പിച്ചു.

ഖത്തർ കെ.എം.സി.സി അംഗങ്ങൾക്കുള്ള പ്രിവിലേജ് കാർഡ് വിതരണ ഉത്ഘാടനത്തിനായാണ് കുഞ്ഞാലിക്കുട്ടി ദോഹയിൽ എത്തിയത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News