Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ ചൂട് കുതിച്ചുയരുന്നു,ജാഗ്രത വേണം

July 18, 2023

July 18, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ: ഖത്തറിൽ അല്‍ഹന പ്രതിഭാസത്തെ തുടർന്ന് ഞായറാഴ്ച മുതല്‍ കുതിച്ചുയര്‍ന്ന വേനല്‍ച്ചൂട് ബുധൻ, വ്യാഴം ദിവസങ്ങളില്‍ 49 ഡിഗ്രി സെല്‍ഷ്യസിലെത്തുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.

തിങ്കളാഴ്ച പുറത്തുവിട്ട കാലാവസ്ഥ റിപ്പോര്‍ട്ട് പ്രകാരം ഈയാഴ്ചയിലെ വരും ദിനങ്ങളില്‍ ചൂട് വര്‍ധിക്കും. ബുധനാഴ്ച 43-47 ഡിഗ്രി സെല്‍ഷ്യസിലേക്കും വ്യാഴാഴ്ച 47-49 ഡിഗ്രി സെല്‍ഷ്യസിലേക്കും അന്തരീക്ഷ താപനില ഉയരും. സമീപകാലത്ത് ഖത്തറിലെ ഏറ്റവും ഉയര്‍ന്ന താപനില കൂടിയാണിത്.

ചൂടും ഹുമിഡിറ്റിയും വര്‍ധിക്കുന്നതിന്റെ അടയാളമായ അല്‍ഹന നക്ഷത്രം ഞായറാഴ്ച ഉദിച്ചുയര്‍ന്നതായി കാലാവസ്ഥ വിഭാഗം നേരേത്ത അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി 13 ദിവസങ്ങളില്‍ ക്രമാനുഗതമായി വര്‍ധിക്കുമെന്നും അറിയിച്ചു. 47 ഡിഗ്രിയായിരുന്നു തിങ്കളാഴ്ച ദോഹയില്‍ രേഖപ്പെടുത്തിയ താപനില.

ചൂടും ഈർപ്പവും വർധിക്കുന്നത് പലതരത്തിലുള്ള സൂര്യാഘാതമടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് എച്ച്എംസിയിലെ എമർജൻസി വിഭാഗം മെഡിക്കൽ റസിഡന്റ് ഡോ ഐഷ അലി അൽ സാദ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഹീറ്റ് സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാനും പ്രതിരോധിക്കാനുള്ള നിർദേശങ്ങളും അവർ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

ആരോഗ്യകരമായ മുന്നറിയിപ്പ്
കുട്ടികളും പ്രായമായവരും വിട്ടുമാറാത്ത രോഗങ്ങളുള്ള രോഗികളും ഈ കാലയളവിൽ ആരോഗ്യ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ പുലർത്തണം. തണുത്ത വെള്ളത്തിൽ കുളിക്കുന്നതോ തണുത്ത പാഡുകൾ ഉപയോഗിക്കുന്നതോ ശരീരത്തിന്റെ ഊഷ്മാവ് കുറക്കുന്നതിന് സഹായിക്കും. സൂര്യാഘാതമുണ്ടായാൽ, വ്യക്തിയെ ഉടൻ തന്നെ തണുത്ത സ്ഥലത്തേക്ക് മാറ്റുക, തലയും തോളും ഉയർത്തി വ്യക്തിയെ അവന്റെ/അവളുടെ പിൻവശത്തായി കിടത്തുക.ശേഷം തണുത്ത വെള്ളമോ ഐസ്ഡ് പാനീയമോ നൽകുകയും തണുത്ത പാഡുകൾ ധരിപ്പിക്കുകയും ചെയ്യണം.30 മിനിറ്റിന് ശേഷവും അവസ്ഥ മെച്ചപ്പെടുന്നില്ലെങ്കിലോ ശരീര താപനില 40 ഡിഗ്രിയിൽ കൂടുതലാണെങ്കിലോ 999-ലേക്ക് വിളിക്കണമെന്നും ഡോ അൽ സദ കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News