Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
പാഠപുസ്തകങ്ങളിലെ കർസേവ തുടരുന്നു,അബുൽകലാം ആസാദിനെ ഒഴിവാക്കി എന്‍.സി.ഇ.ആര്‍.ടി

April 13, 2023

April 13, 2023

ന്യൂസ്‌റൂം ബ്യൂറോ
ന്യൂഡല്‍ഹി: സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാന അബുല്‍ കലാം ആസാദിനെ പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കി എന്‍.സി.ഇ.ആര്‍.ടി. പുതിയ പ്ലസ് വണ്‍ രാഷ്ട്രമീമാംസ പാഠപുസ്തകത്തില്‍ നിന്നാണ് ആസാദുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒഴിവാക്കിയത്. ജമ്മുകശ്മീരിനെ ഇന്ത്യയുമായി കൂട്ടിച്ചേര്‍ത്തത് സംബന്ധിച്ച പാഠങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 

ഇന്ത്യന്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ അറ്റ് വര്‍ക്ക് എന്ന ഭാഗത്തില്‍ നിന്നാണ് ആസാദിനെ ഒഴിവാക്കിയത്. കോണ്‍സ്റ്റിറ്റ്വന്റ് അസംബ്ലിയില്‍ എട്ട് പ്രധാന കമ്മറ്റികളുണ്ടായിരുന്നുവെന്ന് പാഠപുസ്തകത്തിലെ പ്രസ്തുത ഭാഗത്തില്‍ പറയുന്നു. പാഠപുസ്തകം പരിഷ്‌കരിക്കുന്നതിനു മുന്‍പ് ജവഹര്‍ലാല്‍ നെഹ്‌റു, രാജേന്ദ്ര പ്രസാദ്, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, മൗലാന അബുല്‍ ആസാദ്, അംബേദ്ക്കര്‍ എന്നിവരെല്ലാം കമ്മിറ്റികളുടെ അധ്യക്ഷത വഹിച്ചിരുന്നെന്ന് പറയുന്നുണ്ട്. എന്നാല്‍ ഈ വര്‍ഷത്തെ പാഠപുസ്തകത്തില്‍ നിന്ന് മൗലാന അബുല്‍ കലാം ആസാദിന്റെ പേര് വെട്ടിയിട്ടുണ്ട്.

ഇന്ത്യന്‍ കോണ്‍സ്റ്റിറ്റ്വന്റ് അസംബ്ലിയില്‍ നിര്‍ണായക സ്ഥാനം വഹിച്ച വ്യക്തിയാണ് അബുല്‍ കലാം ആസാദ്. കോണ്‍സ്റ്റിറ്റ്വന്റ് അസംബ്ലിയാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആദ്യ രൂപരേഖ തയാറാക്കിയത്. 20029ല്‍ തുടങ്ങിയ അബുല്‍ കലാം ആസാദ് ഫെലോഷിപ്പും കേന്ദ്രസര്‍ക്കാര്‍ നേരത്തെ ഒഴിവാക്കിയിരുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News