Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മാർബർഗ് വൈറസ്,കൂടുതൽ കരുതൽ നിർദേശങ്ങളുമായി ഖത്തറും യു.എ.ഇയും

April 05, 2023

April 05, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ / ദുബായ് : ആഫ്രിക്കയിൽ മാർബർഗ് വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ ഇക്വറ്റോറിയൽ ഗിനിയ, ടാൻസാനിയ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഖത്തറും യു.എ.ഇയും മുന്നറിയിപ്പ് നൽകി.നേരത്തെ മറ്റു ഗൾഫ് രാജ്യങ്ങളും സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു.

രോഗം പടർന്നിരിക്കുന്ന രണ്ട് രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ പൗരന്മാരും താമസക്കാരും താൽക്കാലികമായി ഒഴിവാക്കണമെന്നും പ്രാദേശിക ആരോഗ്യ അധികാരികൾ പുറപ്പെടുവിച്ച പ്രതിരോധ നടപടികൾ പാലിക്കണമെന്നും ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ നിർദ്ദേശിച്ചു.

ഇക്വറ്റോറിയൽ ഗിനിയയിൽ നിന്നും ടാൻസാനിയയിൽ നിന്നും വരുന്നവരോട് അവിടെ എത്തിയതിന് ശേഷമുള്ള ആദ്യ 21 ദിവസങ്ങളിൽ രോഗലക്ഷണങ്ങൾ നിരീക്ഷിക്കാനും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

തലവേദന, പേശിവേദനയ്‌ക്കൊപ്പം കഠിനമായ അസ്വാസ്ഥ്യം, വയറിളക്കം, ഛർദ്ദി, ത്വക്ക് ചുണങ്ങു തുടങ്ങിയ ലക്ഷണങ്ങളോടൊപ്പം പനി ഉൾപ്പെടുന്നു. അത്തരം ലക്ഷണങ്ങളിൽ ഏതെങ്കിലും പ്രത്യക്ഷപ്പെട്ടാൽ ഐസൊലേറ്റ് ചെയ്യാനും ഖത്തറിലെ ആരോഗ്യ പരിപാലന മേഖലയുടെ ഏകീകൃത കോൾ സെന്ററിലേക്ക് 16000 വിളിക്കാനും മന്ത്രാലയം നിർദ്ദേശിച്ചു.

ആഫ്രിക്കയിൽ മാർബർഗ് വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ രണ്ട് രാജ്യങ്ങളിൽനിന്ന് എത്തുന്ന യാത്രക്കാരെ ഐസൊലേറ്റ് ചെയ്യുമെന്ന് യു.എ.ഇ ആരോഗ്യവകുപ്പ് അറിയിച്ചു.

ഇക്വറ്റോറിയൽ ഗിനിയ, ടാൻസാനിയ എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെയാണ് ഐസോലേറ്റ് ചെയ്യുക. യാത്രയുടെ വിശദാംശങ്ങൾ മെഡിക്കൽ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യണം.

നേരത്തേ ഈ രാജ്യങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കാൻ യു.എ.ഇ ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നു. ഒമാനടക്കം നിരവധി രാജ്യങ്ങൾ നേരത്തേ തന്നെ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News