Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ പ്രവാസി മലയാളികൾക്ക് വീണ്ടും തിരിച്ചടി,പലരും നാട്ടിലേക്കുള്ള യാത്ര മാറ്റിവെക്കുന്നു

April 16, 2021

April 16, 2021

അൻവർ പാലേരി 
ദോഹ : മാസങ്ങളായി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ചു കഴിയുന്ന ഖത്തറിൽ നിന്നുള്ള വലിയൊരു വിഭാഗം മലയാളികളും നാട്ടിലേക്കുള്ള യാത്ര വീണ്ടും നീട്ടിവെക്കുന്നതായി റിപ്പോർട്ട്.രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ചു നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഖത്തറിൽ തിരിച്ചെത്തിയാൽ ഹോട്ടൽ കൊറന്റൈൻ വേണ്ടെന്ന സർക്കാർ ഉത്തരവ് മലയാളികൾ ഏറെ പ്രതീക്ഷയോടെയാണ് സ്വീകരിച്ചതെങ്കിലും ഇന്ത്യയിൽ കോവിഡ് കേസുകൾ ദിനംപ്രതി ഗണ്യമായി ഉയരുന്നതാണ് അവരെ വീണ്ടും ആശങ്കയിലാക്കുന്നത്.ഏതെങ്കിലും വിധത്തിൽ കോവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസും സ്വീകരിച്ചു നാട്ടിലേക്ക് മടങ്ങിയാൽ വരും ദിവസങ്ങളിൽ ഇന്ത്യയിൽ നിന്ന് വിദേശരാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ വന്നാൽ കാര്യങ്ങൾ അവതാളത്തിലാകും.ഇതോടൊപ്പം ഖത്തറിലും കോവിഡ് മരണ നിരക്കും ദിനം പ്രതിയുള്ള കോവിഡ് കേസുകളുടെ എണ്ണവും കുത്തനെ ഉയരുകയാണ്. ഈ സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഖത്തറിലേക്ക് വരുന്നതിന് വീണ്ടും വിലക്ക് ഏർപെടുത്തിയേക്കുമോ എന്നും വലിയൊരു വിഭാഗം ആശങ്കപ്പെടുന്നുണ്ട്.

സാധാരണഗതിയിൽ റമദാനും പെരുന്നാൾ അവധിയും പ്രമാണിച്ച് നിരവധി മലയാളികൾ ഖത്തറിൽ നിന്നും നാട്ടിലേക്ക് യാത്ര തിരിക്കാറുണ്ട്.ഇന്ത്യയില്‍ പ്രതിദിന കോവിഡ് രണ്ട് ലക്ഷം കടന്നിരിക്കെ തിരിച്ചുവരവിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വം കണക്കിലെടുത്ത് തല്ക്കാലം ഈ യാത്ര വേണ്ടെന്നു വെക്കുന്നവരാണ് ഭൂരിഭാഗവും
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News