Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ദോഹയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച മൂന്നാമത്തെ മലയാളിയുടെ മൃതദേഹവും തിരിച്ചറിഞ്ഞു

March 25, 2023

March 25, 2023

അൻവർ പാലേരി
ദോഹ :ദോഹയിലെ മൻസൂറയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.അപകടമുണ്ടായ ദിവസം മുതൽ കാണാതായ കാസർകോട്  പുളിക്കൂർ സ്വദേശി അഷ്‌റഫ് എന്ന അച്ചപ്പുവിന്റെ മൃതദേഹമാണ് ശനിയാഴ്ച വൈകീട്ടോടെ തിരിച്ചറിഞ്ഞത്.അപകടത്തിന് പിന്നാലെ ഇദ്ദേഹത്തെ കാണാനില്ലെന്ന വിവരം ന്യൂസ്‌റൂം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ഇതുകൂടി വായിക്കുക :ദോഹയിൽ ബഹുനില കെട്ടിടം തകർന്നുണ്ടായ അപകടം,മലയാളി യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കൾ 

ഖത്തറിലെ വിവിധ ആശുപത്രികളിൽ ഉൾപെടെ ഇദ്ദേഹത്തെ കുറിച്ച് അന്വേഷിച്ചെങ്കിലും  വിവരമൊന്നും ലഭിച്ചിരുന്നില്ല.ഒരു മാസം മുമ്പാണ് അഷ്‌റഫ് ഖത്തറിൽ എത്തിയത്.

ഭാര്യ ഇർഫാന.ഇരട്ടക്കുട്ടികളടക്കം നാല് മക്കളുണ്ട്.

അഷ്‌റഫിന്റെ മൃതദേഹം കൂടി തിരിച്ചറിഞ്ഞതോടെ ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.നിലമ്പൂർ സ്വദേശി ഫൈസൽ കുപ്പായി(39),മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണറയിൽ (44),എന്നിവരുടെ മൃതദേഹങ്ങളാണ് നേരത്തെ തിരിച്ചറിഞ്ഞത്.അതേസമയം.അപകടത്തിൽ കാണാതായ മറ്റൊരു കാസർകോട് സ്വദേശിയുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞതായും വിവരമുണ്ട്.ഇതിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News