Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കോവിഡ് കാലത്ത് ഹോം ഡെലിവറിക്ക് സൗജന്യ പോർട്ടൽ ഒരുക്കി പ്രവാസി മലയാളി 

April 10, 2020

April 10, 2020

ദോഹ : രാജ്യമെങ്ങും കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഓൺലൈൻ ഷോപ്പിംഗ് സംവിധാനമൊരുക്കി   ഖത്തറിലെ സോഫ്റ്റ്‌വെയർ എഞ്ചിനിയർ ആൽബി ജോയ്. കോവിഡ് വ്യാപനത്തെ തുടർന്ന് കടുത്ത നിയന്ത്രണം തുടരുന്ന ഖത്തർ ഉൾപെടെയുള്ള രാജ്യങ്ങളിലുള്ളവർക്ക് ഈ സൗകര്യം ഉപയോഗിക്കാം. പ്രവാസി മലയാളിയായ കൊല്ലം സ്വദേശി ആൽബി ജോയ് ആണ് ഇതിനായി  www.q-discounts.com എന്ന പോർട്ടൽ രൂപപ്പെടുത്തിയത്.സൈറ്റ് സന്ദർശിച്ച് മുകളിൽ വലതു ഭാഗത്ത് ക്ലിക്ക് ചെയ്താൽ രാജ്യം തെരഞ്ഞെടുക്കാം.

വാണിജ്യ സ്ഥാപനങ്ങൾക്ക് തികച്ചും സൗജന്യമായി വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് തങ്ങളുടെ ഉൽപന്നങ്ങളുടെ വിശദാംശങ്ങൾ നൽകാൻ സൗകര്യമുണ്ട്. ഇടപാടുകാർക്കും കച്ചവടക്കാർക്കും സൗജന്യമായി പ്രയോജനപ്പെടുന്ന രീതിയിലാണ് ഇ കൊമേഴ്‌സ് പോർട്ടൽ രൂപപ്പെടുത്തിയിരിക്കുന്നത്. ഗ്രോസറികൾ,റസ്റ്റോറന്റുകൾ തുടങ്ങി ഹോം ഡെലിവറി ചെയ്യുന്ന എല്ലാ കച്ചവട സ്ഥാപനങ്ങളെയും ഇടപാടുകാരെയും  നേരിട്ട് ബന്ധപ്പെടുത്തുന്ന രീതിയിൽ ആണ് പുതിയ സംവിധാനം . അതാതു സ്ഥലങ്ങളിൽ ഉള്ള ഇടപാടുകാർക്ക് തൊട്ടടുത്തുള്ള  കച്ചവടസ്ഥാപനങ്ങൾ  കണ്ടുപിടിക്കാനും ഇതുവഴി കഴിയും. രജിസ്‌ട്രേഷൻ തികച്ചും സൗജന്യമായതിനാൽ കച്ചവടക്കാർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.കച്ചവടക്കാരും ഇടപാടുകാരും തമ്മിലുള്ള പണം കൈമാറ്റം നേരിട്ടായിരിക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.            


Latest Related News