Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ പിടിയിലായ മൽസ്യത്തൊഴിലാളികൾ ഇന്ന് നാട്ടിലേക്ക് തിരിക്കും

July 28, 2022

July 28, 2022

ദോഹ : ഇറാനില്‍ നിന്നും മത്സ്യബന്ധനത്തിനെത്തി  ഖത്തര്‍ തീരസംരക്ഷണ സേനയുടെ  പിടിയിലായ മലയാളി മത്സ്യത്തൊഴിലാളികളില്‍ മൂന്നു പേര്‍ ഇന്ന് നാട്ടിലേക്ക് തിരിക്കും. തിരുവനന്തപുരം പൂന്തുറ സ്വദേശികളായ വിജയന്‍ ക്രിസ്റ്റഫര്‍(36), അരുണ്‍(22), അടിമലത്തുറ സ്വദേശി മൈക്കല്‍ സെല്‍വദാസന്‍ (34) എന്നിവരാണ് ഇന്ന് വൈകുന്നേരം 5.40നുള്ള വിമാനത്തില്‍ തിരുവന്തപുരത്തെത്തുക.

ഇവര്‍ ഉള്‍പ്പെടെ ആറ് മലയാളികള്‍ ജൂണ്‍ മൂന്നിനാണ് ഖത്തര്‍ പോലീസിന്റെ പിടിയിലായത്. ബോട്ട് ശക്തമായ കാറ്റില്‍പ്പെട്ട് ഖത്തര്‍ അതിര്‍ത്തിയില്‍ പ്രവേശിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 19നാണ് ഇവര്‍  ഇറാനില്‍ എത്തിയത്. ഇവരുടെ   മോചനത്തിനായി ഖത്തറിലെയും ഇറാനിലെയും ഇന്ത്യന്‍ എംബസിയുമായി നിരന്തരം ബന്ധപ്പെട്ടു വരികയായിരുന്നുവെന്ന് നോര്‍ക്ക അറിയിച്ചു.

വ്യാഴാഴ്‍ച രാവിലെ മൂന്നു മണിക്ക് ഖത്തറില്‍ നിന്നും മുംബൈയിലെത്തിയ ഇവരെ നോര്‍ക്ക ഡവലപ്‌മെന്റ് ഓഫീസ് ഉദ്യോഗസ്ഥരുടെ നേതത്വത്തില്‍ സ്വീകരിച്ച് കേരള ഹൗസില്‍ താമസിപ്പിച്ചിക്കുകയാണ്. കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് അടക്കം ലഭ്യമാക്കിക്കൊണ്ടാണ് ഉച്ചക്ക് 3.30ന് തിരിക്കുന്ന വിമാനത്തില്‍ യാത്രയാക്കുന്നതെന്ന് നോര്‍ക്ക റൂട്ട്സ് അറിയിച്ചു.

സംഘത്തില്‍പ്പെട്ട രതീഷ്, സെല്‍വം എന്നിവര്‍ ആര്‍.ടി.പി.സി.ആര്‍  പൂര്‍ത്തിയതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് നാട്ടിലെത്തിയിരുന്നു. അവശേഷിക്കുന്ന ഒരാളായ ബേസിലിന് കൊവിഡ് ബാധിതനായതിനാല്‍ ഖത്തറില്‍ ക്വാറന്റീനിലാണ്. വൈകാതെ ഇയാളും നാട്ടിലെത്തും. ഇവര്‍ മൂവരും പൂന്തുറ സ്വദേശികളാണ്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ  ക്ലിക്ക് ചെയ്യുക  -ന്യൂസ്‌റൂം വാർത്തകൾ


Latest Related News