Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മലപ്പുറം തവനൂർ സ്വദേശി ദോഹയിൽ ആത്മഹത്യ ചെയ്തു 

May 02, 2020

May 02, 2020

ദോഹ : മലപ്പുറം തവനൂർ അയങ്കാലം സ്വദേശി ചെറയാട്ടുവളപ്പില്‍ പ്രിയേഷ് (37) ദോഹയിൽ ആത്മഹത്യ ചെയ്തു.ദോഹയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സ്റ്റോറിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ബർവ രണ്ടാം നമ്പർ ബിൽഡിങ്ങിലെ കാപ്‌ടെക് ഇലക്ട്രിക്കൽ ട്രേഡിങ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. ചെറയാട്ടുവളപ്പില്‍ അപ്പുവിന്റെയും രമണിയുടേയും മകനാണ്.

സന്ദർശക വിസയിൽ  വന്ന ഭാര്യ രഞ്ജുവിനൊപ്പം നാട്ടിൽ പോയ ശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് ദോഹയിൽ തിരിച്ചെത്തിയത്. രണ്ടര വയസ്സുള്ള മകനുണ്ട്.വെള്ളിയാഴ്ച രാവിലെ മുറിയിൽ നിന്നും പുറത്തേക്ക് പോയ പ്രിയേഷിനെ കാണാതായതിനെ തുടർന്ന്  കൂടെത്താമസിക്കുന്ന സുഹൃത്തും മറ്റു ജീവനക്കാരും നടത്തിയ അന്വേഷണത്തിലാണ് സ്റ്റോറിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.      


Latest Related News