Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
യുക്രൈനിൽ റഷ്യ നാണം കെടുന്നു,ഇന്ധനം തീർന്ന് വഴിയിൽ കുടുങ്ങിയ റഷ്യൻ സൈനികരെ കളിയാക്കി നാട്ടുകാർ(വീഡിയോ)

February 28, 2022

February 28, 2022

ലോകത്തെ രണ്ടാമത്തെ വലിയ സൈനിക ശക്തിയായ റഷ്യക്ക് ഇതുവരെ യുക്രൈന് മേൽ കാര്യമായ ആധിപത്യം പുലർത്താൻ കഴിഞ്ഞിട്ടില്ലെന്ന വാർത്തകളാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഇപ്പോൾ പുറത്തുവിടുന്നത്.കീവിലും ചുവടുറപ്പിക്കാന്‍ പറ്റാതെ റഷ്യന്‍ സൈന്യം പ്രതിരോധത്തിലാണെന്നും ഈ  റിപ്പോര്‍ട്ടുകള്‍ പറയുന്നു.  

യുക്രൈന്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ കാണിക്കുന്നത് കൂടുതല്‍ സൈനീക നഷ്ടം ഉണ്ടായതും റഷ്യയ്ക്കാണെന്നാണ്. യുക്രൈന്‍റെ കണക്ക് പ്രകാരം ഏതാണ്ട് 4,500 ഓളം റഷ്യന്‍ സൈനീകര്‍ വധിക്കപ്പെട്ടു.  80 ടാങ്കുകൾ, 516 കവചിത വാഹനങ്ങൾ, 10 വിമാനങ്ങളും ഏഴ് ഹെലികോപ്റ്ററുകള്‍ എന്നിവയും റഷ്യയ്ക്ക് ഇതിനകം നഷ്ടപ്പെട്ട് കഴിഞ്ഞു. സൈനീക ശക്തിയില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യം വെറും 22-ാം സ്ഥാനത്തുള്ള ഉക്രൈനിന് മുമ്പില്‍ മുട്ട് മടക്കേണ്ടിവരുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. അഞ്ചാം ദിവസം യുദ്ധം തുടരുമ്പോള്‍ ഉപാധികളില്ലാതെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചതും റഷ്യയാണ്.

ഇതിനിടെ,യുക്രൈൻ പ്രതിരോധത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ പ്രതിരോധത്തിലായ റഷ്യൻ സൈന്യത്തെ പരിഹസിച്ചു കൊണ്ടുള്ള ട്രോളുകളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഡെയ്‌ലി മെയിൽ പുറത്തുവിട്ട വീഡിയോയില്‍ യുദ്ധത്തിന് പോകുന്ന വഴി പെട്രോള്‍ തീര്‍ന്ന് പാതിവഴിയിലായ ഒരു റഷ്യന്‍ ട്രാങ്കിലെ സൈനീകരെ ട്രോളുന്ന യുക്രൈനിയുടെതാണ്. റഷ്യൻ സൈന്യം റോഡില്‍ വിശ്രമിക്കുന്നത് കണ്ട് യുക്രൈൻകാരനായ കാര്‍ യാത്രക്കാരന്‍ തന്‍റെ വാഹനത്തിന്‍റെ വേഗത കുറയ്ക്കുന്നു. യുദ്ധടാങ്കിന് സമീപത്തെത്തിയപ്പോള്‍ അദ്ദേഹം കാറിന്‍റെ ഗ്ലാസ് താഴ്ത്തി. റഷ്യയിലേക്ക് മടങ്ങാന്‍ സഹായം ആവശ്യമുണ്ടോയെന്ന് ചോദിക്കുകയായിരുന്നു.എന്നാല്‍ വാഹനത്തിന്‍റെ ഇന്ധനം തീര്‍ന്നെന്നും ഡീസലിനായി കാത്ത് നില്‍ക്കുകയാണെന്നും റഷ്യന്‍ സൈനീകര്‍ മറുപടി പറയുന്നു. ' ഇതുവരെ ഞങ്ങളുടെ ടീം മികച്ചതാണ്, നിങ്ങളുടെ ആളുകൾ നന്നായി കീഴടങ്ങുന്നു.' എന്ന് മറുപടി നല്‍കി ഡ്രൈവര്‍ തന്‍റെ വാഹനം മുന്നോട്ട് ഓടിച്ച് പോകുന്നതും വീഡിയോയില്‍ കാണാം.യുക്രൈനിയുടെ തമാശ ആസ്വദിച്ച് റഷ്യന്‍ സൈനീകര്‍ ചിരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News