Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഗുർപ്രീതിനെ പ്രശംസിച്ച് ഖത്തറിലെ പ്രാദേശിക മാധ്യമങ്ങൾ 

September 11, 2019

September 11, 2019

ദോഹ : ഇന്നലെ ദോഹയിൽ നടന്ന ഖത്തർ-ഇന്ത്യ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ  മികച്ച പ്രകടനം കാഴ്ച വെച്ച ഇന്ത്യൻ ഗോളി ഗുർപ്രീത് സിംഗിനെ പ്രശംസിച്ച് ഖത്തറിലെ പ്രാദേശിക മാധ്യമങ്ങൾ.അതിസമർത്ഥനായ ഗുർപ്രീതിന്റെ മികവാണ് ഖത്തർ ഇന്ത്യ മത്സരം ഗോൾ രഹിത സമനിലയിൽ കലാശിക്കാനിടയാക്കിയതെന്ന് 'ദി പെനിൻസുല'യടക്കമുള്ള മാധ്യമങ്ങൾ വിലയിരുത്തി.ഇന്ത്യൻ ഗോൾവല കുലുക്കാൻ ഖത്തർ 27 തവണ നടത്തിയ ശ്രമങ്ങളും പരാജയപ്പെടുത്തിയത് ഗുർപ്രീതാണെന്ന് പത്രം വിലയിരുത്തി.

ഇന്നലെ വൈകീട്ട് 7.30 നു ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തിൽ നടന്ന ഇന്ത്യ -ഖത്തർ മത്സരം ഗോൾ രഹിത സമനിലയിൽ കലാശിക്കുകയായിരുന്നു.നിലവിലെ ഏഷ്യൻ ചമ്പ്യാന്മാരായ ഖത്തറിനെ സമനിലയിൽ തളക്കാൻ കഴിഞ്ഞത്  വിജയത്തിന് സമാനമായ ചരിത്ര വിജയമാണെന്നാണ് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.ക്യാപ്റ്റൻ സുനിൽ ഛേത്രിയും ആഷിഖ് കുരുണിയനും ഇല്ലാതെയാണ് ഇന്ത്യ ഇന്നലെ ഖത്തറിനെതിരെ കളിച്ചത്.


Latest Related News