Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഞങ്ങളുടെ പ്രതീക്ഷ യാഥാർഥ്യ ബോധത്തോടെയുള്ളതാണ്,16ന് അബുദാബിയിലെ മത്സരം പൂർത്തിയാക്കി ഖത്തറിൽ എത്തുമെന്ന് മെസി

November 14, 2022

November 14, 2022

ന്യൂസ് ഏജൻസി 

ബ്യൂണസ്‌ ഐറിസ്‌ :ലോകകപ്പിൽ വലിയ പ്രതീക്ഷയാണുള്ളതെന്നും എന്നാൽ ആ പ്രതീക്ഷ യാഥാർഥ്യബോധത്തോടെയുള്ളതാണെന്നും അർജന്റീന ക്യാപ്‌റ്റൻ ലയണൽ മെസി. ഇത്‌ ലോകകപ്പാണെന്ന തിരിച്ചറിവുണ്ട്‌. അതിനാൽ ഓരോ കളിയും പ്രധാനമാണ്‌. അതിലെ ഓരോ നിമിഷവും നിർണായകമാണ്‌.

"ഇത്തവണ ഖത്തറിലേക്കുള്ള ടീമും 2014 ലോകകപ്പിൽ ഫൈനലിലെത്തിയ ടീമും തമ്മിൽ നല്ല സാദൃശ്യമുണ്ട്‌. ഈ ടീമിന്‌ ഒറ്റ മനസ്സോടെ കളിക്കാനാകും. കിരീടത്തിനായി അവസാന നിമിഷംവരെ പൊരുതാനാകും. എല്ലാ കളികളും ഒരുപോലെ ആയിരിക്കണമെന്നില്ല. പ്രത്യേകിച്ച്‌ ലോകകപ്പിൽ. ഇതറിയുന്നവരാണ്‌ ഇപ്പോഴത്തെ ടീം. മോശം പ്രകടനം മറികടക്കാൻ കഴിവും കരുത്തുമുള്ളതാണ്‌ ടീം."-അദ്ദേഹം പറഞ്ഞു.

ടീമിനെക്കുറിച്ച്‌ പ്രതീക്ഷയുണ്ടാവുക സ്വാഭാവികമാണെന്നും എന്നാൽ ഈ സമ്മർദം കളിക്കാരിൽ എത്താതിരിക്കാനാണ്‌ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർച്ചയായി 35 കളികൾ തോൽക്കാതെയാണ്‌ ടീം വരുന്നത്‌. ആ കണക്ക്‌ കേൾക്കാൻ രസമുള്ളതാണ്‌. കളിക്കുമ്പോൾ കണക്കിനെക്കുറിച്ച്‌ ആലോചനയില്ലെന്നും മെസി പറഞ്ഞു.

ഫ്രാൻസിൽ പിഎസ്‌ജി ക്ലബ്ബിലായിരുന്ന മെസി ഇന്ന്‌ ടീമിനൊപ്പം ചേരും. 16ന്‌ അബുദാബിയിൽ യുഎഇക്കെതിരെ അർജന്റീനയ്ക്ക‍് സൗഹൃദമത്സരമുണ്ട്‌. തുടർന്നാണ്‌ ടീം ലോകകപ്പിനായി ഖത്തറിലെത്തുക.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News