Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
പ്രവാസികളുടെ ജീവിതശൈലി രോഗങ്ങൾ കണ്ടെത്താം,ദോഹയിലെ മൈക്രോ ഹെൽത്ത് ലാബിൽ വൻ നിരക്കിളവ് 

January 04, 2020

January 04, 2020

ദോഹ : കേരളത്തിൽ ഉൾപെടെ ഇന്ത്യയിൽ നിരവധി ശാഖകളുള്ള ദോഹയിലെ മൈക്രോ ഹെൽത്ത് ലാബ് ഖത്തറിലെ പ്രവാസികളുടെ ജീവിത ശൈലി രോഗങ്ങൾ കണ്ടെത്താനുള്ള പരിശോധനകൾക്ക് വൻ നിരക്കിളവ് പ്രഖ്യാപിച്ചു. സാധാരണ ഗതിയിൽ 500 ഖത്തർ റിയാൽ ചിലവ് വരുന്ന വിവിധ പരിശോധനകൾ ജനുവരി ഒന്ന് മുതൽ 31 വരെയുള്ള കാലയളവിൽ 50 ഖത്തർ റിയാൽ മാത്രമാണ് ഈടാക്കുകയെന്ന് മാനേജ്‌മെന്റ് വാർത്താകുറിപ്പിൽ അറിയിച്ചു. 

ഹൃദ്രോഗം,പ്രമേഹം,കിഡ്‌നി ഫെയിലിയർ, കരൾ രോഗങ്ങൾ,രക്തസമ്മർദം,അമിതവണ്ണം,തൂക്കക്കുറവ്,യൂറിക് ആസിഡ് തുടങ്ങി പ്രവാസികൾ നേരിടുന്ന പ്രധാന ജീവിതശൈലി രോഗങ്ങൾ കണ്ടെത്താനുള്ള പരിശോധനകളാണ് ഇതിൽ ഉൾപെടുക. പരിശോധനയ്ക്കായി പോകുന്നവർ ചുരുങ്ങിയത് 10 മണിക്കൂർ മുമ്പ് മാത്രമേ ഭക്ഷണം കഴിക്കാൻ പാടുള്ളൂ എന്ന് നിബന്ധനയുണ്ട്. രാവിലെ 7 മുതൽ രാത്രി 10 വരെയാണ് പ്രവർത്തിസമയം. കൂടുതൽ വിവരങ്ങൾക്ക് 44506 383 അല്ലെങ്കിൽ 6693 7987 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇനിയും ഒരു ഗ്രൂപ്പിലും അംഗങ്ങളല്ലാത്തവർ മാത്രം +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ വിവരം അറിയിക്കുക.

 


Latest Related News