Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ലെജൻഡസ് ലീഗ് ക്രിക്കറ്റിൽ ഇന്ത്യ മഹാരാജാസിന് രണ്ടാം തോൽവി,ഇന്ന് വിശ്രമ ദിനം

March 12, 2023

March 12, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക്
ദോഹ :ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലെ രണ്ടാം അങ്കത്തിലും ഇന്ത്യ മഹാരാജാസിന് തോൽവി. വേൾഡ് ജയന്റ്സിനെതിരായ മത്സരത്തിൽ രണ്ടു റൺസിനാണ് ഇന്ത്യ മഹാരാജാസ് പരാജയം ഏറ്റുവാങ്ങിയത്.തുടർച്ചയായി രണ്ടാം മത്സരത്തിലും തോൽവി വഴങ്ങിയതോടെ ഇന്ത്യ മഹാരാജാസിന്റെ ഫൈനൽ പ്രവേശനം കടുത്ത വെല്ലുവിളിയാവും.

ആദ്യം ബാറ്റുചെയ്ത വേൾഡ് ജയന്റ്സ് നായകൻ ആരോൺ ഫിഞ്ചിന്റെയും (53), ഷെയ്ൻ വാട്സണിന്റെയും (55) അർധ സെഞ്ച്വറി മികവിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ പോരാട്ടം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 164ൽ ഒതുങ്ങി.

നായകൻ ഗൗതം ഗംഭീർ തുടർച്ചയായി രണ്ടാം അർധസെഞ്ച്വറിയുമായി (42 പന്തിൽ 68 റൺസ്) ടീമിനെ മുന്നിൽനിന്ന് നയിച്ചപ്പോൾ കളി ഇന്ത്യയുടെ നിയന്ത്രണത്തിലായെങ്കിലും അവസാന ഓവറുകളിൽ റൺസ് വിട്ടുനൽകാതെ പന്തെറിഞ്ഞ വേൾഡ് ജയന്റ്സ് കളി തങ്ങളുടെ വരുതിയിലാക്കി. യൂസുഫ് പഠാനും (7), സ്റ്റുവർട്ട് ബിന്നിയും (2) വിജയം പടിവാതിൽക്കൽ നിൽക്കെ കളി കൈവിട്ടു.റോബിൻ ഉത്തപ്പ (29), മുരളി വിജയ് (11 റിട്ട. ഹർട്), മുഹമ്മദ് കൈഫ് (21 നോട്ടൗട്ട്), സുരേഷ് റെയ്ന (19) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ നേട്ടങ്ങൾ.

ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ ഞായറാഴ്ച വിശ്രമദിനമാണ്. തിങ്കളാഴ്ചയാണ് അടുത്ത മത്സരം.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News