Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇപ്പോൾ നിലം പൊത്തുമെന്ന് തോന്നുമെങ്കിലും യാഥാർഥ്യം അതല്ല,സന്ദർശകരിൽ അതിശയം പടർത്തി ഖത്തറിലെ ചരിഞ്ഞ പള്ളി

May 19, 2023

May 19, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ചരിഞ്ഞ പ്രധാന കെട്ടിടവും മിനാരവുമുള്ള ഈ പള്ളി കണ്ടാൽ നിലംപൊത്താൻ സമയം കാത്തുകിടക്കുന്ന ഒരു പുരാതന മസ്ജിദ് ആണെന്ന് ആർക്കെങ്കിലും തോന്നിയാൽ കുറ്റം പറയാനാവില്ല.ദുഖാൻ ഹൈവേയിലൂടെ 30 കിലോമീറ്റർ സഞ്ചരിച്ച് ഷഹാനിയയിലെ  ഷെയ്ഖ് ഫൈസൽ ബിൻ ഖാസിം അൽതാനി മ്യൂസിയത്തിലെത്തിയാൽ ആരും ആദ്യമൊന്ന് അമ്പരക്കും.ആ രീതിയിലാണ് ഈ കെട്ടിടത്തിന്റെ രൂപകൽപന. മസ്ജിദിന്റെ വളഞ്ഞ വാസ്തുവിദ്യയുടെയും ചരിഞ്ഞ മിനാരത്തിന്റെയും വീഡിയോ അബ്ദൽ ഹാമിദ് ഗാദ് എന്ന വ്‌ളോഗറാണ് ട്വിറ്ററിൽ പങ്കുവെച്ചത്.



അൽ ഷഹാനിയ സിറ്റിയിലെ മ്യൂസിയം.പള്ളി അതിന്റെ  സവിശേഷമായ വാസ്തുവിദ്യാ രൂപകല്പന കൊണ്ടാണ് സന്ദർശകരുടെ മനം കവരുന്നത്.മ്യൂസിയത്തിന്റെ ഇൻഫർമേഷൻ സെന്റർ പറയുന്നതനുസരിച്ച്,ഷെയ്ഖ് ഫൈസൽ തന്നെയാണ് പള്ളിയുടെ സൂത്രധാരൻ 20 ഡിഗ്രി ചെരിവുള്ള 27 മീറ്റർ ഉയരമുള്ളതാണ് പള്ളിയുടെ രൂപഘടന. കെട്ടിടത്തെ താങ്ങിനിർത്താൻ 2.5 മീറ്റർ താഴ്ചയിൽ എട്ട് പൈലുകളുള്ള  പ്രത്യേക സുരക്ഷാ കവചം തീർത്തിട്ടുണ്ട്. കല്ലുകൊണ്ട് നിർമ്മിച്ച ചുവരുകളും വർണ്ണാഭമായ ഗ്ലാസ് കൊണ്ട് നിർമ്മിച്ച ജനാലകളും പള്ളിയുടെ ആകർഷണം വർധിപ്പിക്കുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News