Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കോവിഡ് പ്രതിസന്ധിക്ക് ശേഷം ഏറ്റവും കൂടുതൽ മലയാളികൾ ജോലി തേടിയെത്തിയത് ഖത്തറിലേക്കാണെന്ന് റിപ്പോർട്ട്

July 25, 2022

July 25, 2022

അൻവർ പാലേരി,ദോഹ 
ദോഹ : കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് ഗള്‍ഫില്‍ നിന്ന് തിരിച്ചുപോകേണ്ടി വന്ന ഇന്ത്യക്കാരിൽ ഏറ്റവും കൂടുതൽ പേർ ജോലി തേടി തിരികെയെത്തിയത് ഖത്തറിലേക്കാണെന്ന് റിപ്പോർട്ട്.51,496 പേരാണ് കോവിഡാനന്തരം കാര്യങ്ങൾ സുഗമായതോടെ ജോലി തേടി ഖത്തറിൽ തിരികെയെത്തിയത്.. യുഎഇയിലേക്ക് ഈ കാലയളവില്‍ 13,567  പേര്‍ മാത്രമാണ് തിരികെ എത്തിയത്.

രാജ്യസഭയില്‍ എംപിമാരുടെ ചോദ്യത്തിന് ഉത്തരം നല്‍കുന്നതിനിടെ  വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡിനെ തുടർന്ന് 4.23 ലക്ഷം ഇന്ത്യക്കാരാണ് നാട്ടിൽ തിരിച്ചെത്തിയത്. 2020 ജൂണ്‍ മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലയളവിലെ കണക്കുകളാണിത്. ഇവരില്‍ പകുതിയിലേറെയും യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

ആകെ 4,23,559 ഇന്ത്യക്കാരാണ് തിരിച്ചെത്തിയത്. ഇവരില്‍ 1,52,126 പേര്‍ യുഇഎയില്‍ നിന്നും 1,18,064 പേര്‍ സൗദി അറേബ്യയില്‍ നിന്നും 51,206 പേര്‍ കുവൈത്തില്‍ നിന്നും 46,003 പേര്‍ ഒമാനില്‍ നിന്നും 32,361 പേര്‍ ഖത്തറില്‍ നിന്നുമാണ് തിരിച്ചെത്തിയത്. ജൂണ്‍ 2020 മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലയളവില്‍ ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലേക്ക് 1,41,172 ഇന്ത്യക്കാര്‍ തൊഴില്‍ തേടി പോയതായും മന്ത്രി അറിയിച്ചു.
വാർത്തകളും പരസ്യങ്ങളും ന്യൂസ്‌റൂമിനെ അറിയിക്കാനും മറ്റു സംശയങ്ങൾക്കും നേരിൽ വിളിക്കാം-+974 33450 597 


Latest Related News