Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തരി ഗായകനും യു.എ.ഇ ഗായികയും കൊറന്റൈൻ ലംഘിച്ച സംഭവം,അന്വേഷണം തുടങ്ങിയതായി കുവൈത്ത്

January 13, 2022

January 13, 2022

കുവൈത്ത് സിറ്റി : കുവൈത്തിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഖത്തറിലെ പ്രമുഖ ഗായകൻ  ഫഹദ് അല്‍ കുബൈസിയും യു.എ.ഇ ഗായിക  അഹ്‍ലം അല്‍ ശംസിയും കൊറന്റൈൻ നിബന്ധനകൾ ലംഘിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി  ആഭ്യന്തര മന്ത്രാലയത്തിലെ  പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു. ഖത്തര്‍ സ്വദേശിയായ ഗായകന്‍ രാജ്യത്ത് പ്രവേശിച്ച ശേഷം ക്വാറന്റീന്‍ കാലയളവ് പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് രാജ്യം വിട്ട് പോയെന്നാണ് പരാതി.യുഎഇ ഗായികയായ അഹ്‍ലം അല്‍ ശംസി സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചതോടെയാണ് സംഭവം വിവാദമായത്. പരിപാടിക്ക് എത്തിയ ഖത്തര്‍ സ്വദേശിയായ ഗായകന്‍ ഫഹദ് അല്‍ കുബൈസി പരിപാടി അവസാനിച്ച ഉടന്‍ തന്നെ സ്വദേശത്തേക്ക് മടങ്ങിയതായും അദ്ദേഹത്തിന് ക്വാറന്റീന്‍ നിബന്ധനകള്‍ ആവശ്യമില്ലായിരുന്നോ എന്നുമായിരുന്നു പ്രകോപിതയായ ഗായികയുടെ ചോദ്യം. ഇതിന് പിന്നാലെയാണ് ഖത്തരി ഗായകന്‍ ക്വാറന്റീന്‍ നിബന്ധനകള്‍ പാലിക്കെതെയും ശ്ലോനിക് ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യാതെയും എങ്ങനെ രാജ്യം വിട്ടുവെന്ന് കണ്ടെത്താന്‍ കുവൈത്ത് അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചത്.

പരിപാടിക്ക് ശേഷം യുഎഇയിലേക്ക് മടങ്ങാനായി അഹ്‍ലം അല്‍ ശംസി വിമാനത്താവളത്തിലെത്തിയപ്പോള്‍ ക്വാറന്റീന്‍ കാലാവധി കഴിഞ്ഞിട്ടില്ലെന്നും ഇപ്പോള്‍ യാത്ര ചെയ്യാനാവില്ലെന്നും അറിയിച്ച് അധികൃതര്‍ തിരിച്ചയക്കുകയായിരുന്നുവെന്ന് അവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപിക്കുകയായിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News