Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കോഴിക്കോട് മൂടാടി സ്വദേശി ദോഹയിൽ നിര്യാതനായി

January 29, 2021

January 29, 2021

ദോഹ :  കോഴിക്കോട് മൂടാടി സ്വദേശിയും പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത് കോഓര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍ മൂടാടിയുടെ സഹോദരനുമായ ചേലോട്ട് മനോജ്‌കുമാർ(49) ദോഹയിൽ നിര്യാതനായി. കനിയന്‍ കണ്ടി അപ്പുനായര്‍, മീനാക്ഷി ദമ്പതികളുടെ മകനാണ് .ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.ഖത്തറിൽ സ്വകാര്യ കമ്പനിയിൽ ജോലിചെയ്തുവരികയായിരുന്നു.

സ്വപ്നയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. അജിത് കുമാര്‍ മറ്റൊരു സഹോദരനാണ്. മനോജ് കുമാറിന്റെ നിര്യാണത്തില്‍ പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സീസ് ,ജനറല്‍ സെക്രട്ടറി ബിജു സ്റ്റീഫന്‍ എന്നിവര്‍ അനുശോചനം അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News