Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
യുസുഫ് അൽ ഖറദാവിയുടെ മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ കോഴിക്കോട് ചെറുവാടി സ്വദേശി വാഹനമിടിച്ച് മരിച്ചു

September 27, 2022

September 27, 2022

അൻവർ പാലേരി 

ദോഹ : കോഴിക്കോട് ചെറുവാടി സ്വദേശി ദോഹയിൽ വാഹനമിടിച്ച് മരിച്ചു.ദോഹയിലെ അൽ ഏബിൾ ഗ്രൂപ് ചെയർമാൻ സിദ്ധീഖ് പുറായിലിന്റെ സഹോദരൻ സുബൈർ സുബൈർ അൽ കൗസരി (56) എന്ന സുബൈർ മൗലവിയാണ് മരിച്ചത്.ഖത്തർ സോഷ്യൽ ഫോറം സജീവ പ്രവർത്തകനായിരുന്നു.ഗ്രന്ഥകാരനും മികച്ച വാഗ്മിയുമാണ്.

ഇന്ന് അസർ നമസ്കാരത്തിന് ശേഷം ആഗോള ഇസ്‌ലാമിക പണ്ഡിതൻ ഡോ.യുസുഫ് അൽ ഖറദാവിയുടെ മയ്യിത്ത് നമസ്കാരം കഴിഞ്ഞു മടങ്ങുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു.ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മതാർഖദീമിൽ അൽ ഏബിൾ ഇലക്ട്രിക്കൽസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.

പോപ്പുലർ ഫ്രണ്ട് നേതാവും പത്രപ്രവർത്തകനുമായ നാസറുദ്ധീൻ എളമരത്തിന്റെ സഹോദരി സലീനയാണ് ഭാര്യ.

മക്കൾ : സഹൽ (ദുബായ്), സഈദ്, നിഷ്വ,റുഷ്‌ദ.മരുമകൾ: മുന (കൊണ്ടോട്ടി).

ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News