Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കൊവിഡ് ബാധിച്ച് കൊയിലാണ്ടി സ്വദേശി കുവൈത്തില്‍ മരിച്ചു

March 25, 2021

March 25, 2021

കുവൈത്ത് സിറ്റി: കൊവിഡ്-19 രോഗം ബാധിച്ച് പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശിയായ സെയ്ദ് ഹൈദ്രോസ് സഖാഫ് ആണ് മരിച്ചത്. 59 വയസായിരുന്നു. 

40 വര്‍ഷത്തിലേറെയായി ഇദ്ദേഹം കുവൈത്തില്‍ ജോലി ചെയ്യുകയായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മിശ്രിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

പിതാവ്: സെയ്ദ് അബ്ദുല്‍ ഖാദര്‍ സഖാഫ്. മാതാവ്: ഷെരീഫ അയിഷാ ബീവി. ഭാര്യ മുബീനയും മകള്‍ ഹിനയും കുവൈത്തിലുണ്ട്. സെയ്ദ് അജീബ് സഖാഫ്, ഹിബ, ഹന്ന എന്നിവരും മക്കളാണ്. മരുമക്കള്‍: സെയ്ദ് മര്‍സൂഖ് ബര്‍ഗയ്ബ, ഷഫീഖ്, ഹയ. സഹോദരങ്ങള്‍: അബ്ദുല്ല, ജഅഫര്‍, അഹ്മദ്, ഇസ്ഹാഖ്. 

മയ്യിത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കുവൈത്തില്‍ ഖബറടക്കി.


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News