Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കൊടിയത്തൂർ ഫോറം ഖത്തർ ഇഫ്‌താർ സംഗമം

April 23, 2022

April 23, 2022

ദോഹ: കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ നിവാസികളുടെ ഖത്തറിലെ കൂട്ടായ്മയായ കൊടിയത്തൂർ ഏരിയാ സർവീസ് ഫോറം ഖത്തർ  ജനറൽ ബോഡിയും  ഇഫ്‌താർ മീറ്റും സംഘടിപ്പിച്ചു.പ്രവർത്തകരും കുടുംബാംഗങ്ങളുമടക്കം നൂറ്റിഎൺപതോളം പേർ പങ്കെടുത്തു.

ജനറൽ സെക്രട്ടറി അമീൻ എം എ കൊടിയത്തൂർ സ്വാഗതം പറഞ്ഞു.പ്രസിഡന്റ് പുതിയോട്ടിൽ അബ്ദുൽ അസീസ് ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ അയൽപക്ക ഗ്രാമങ്ങളിലെ പ്രാദേശിക സംഘടനകളായ ചെറുവാടി വെൽഫയർ ഫോറം ഭാരവാഹികളായ മണി കൊന്നാലത്ത്, സിദ്ധിഖ് സീ.ടി, അസീസ് പുറായിൽ,നെല്ലിക്കാപറമ്പ് സൗഹൃദ വേദി ഭാരവാഹികളായ സാലിഹ് സീക്.കെ, റിയാസ് സീ. കെ എന്നിവർ പങ്കെടുത്തു.

ഫോറം ഭാരവാഹികളായ  ഇല്യാസ്, അമീറലി, ഫിൽസർ, ഷഫീഖ് വി.വി, റഫീഖ് സിക്കെ തുടങ്ങിയവർ നേതൃത്വം നൽകി.ഇർഷാദ് നാറഞ്ചലത്ത് നന്ദി പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News