Breaking News
ഖത്തറിലെ ലക്ഷ്വറി ഫാഷൻ ഷോപ്പിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് | ഖത്തർ ഗ്രാൻഡ്മാൾ ഹൈപ്പർമാർക്കറ്റിൽ ന്യൂ ഇയർ ക്യാഷ് ഡ്രൈവ് മെഗാ പ്രൊമോഷന് തുടക്കമായി | ഖത്തർ ബിർള പബ്ലിക് സ്‌കൂളിലും ജനുവരി 15 മുതൽ ഷിഫ്റ്റ് സമ്പ്രദായം,മൂന്ന് ക്ളാസുകൾ സെക്കൻഡ് ഷിഫ്റ്റിലേക്ക് | മലപ്പുറം അരീക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ നിര്യാതനായി | സിറിയൻ ഉന്നതതല പ്രതിനിധി സംഘം ദോഹയിൽ,ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി | ഖത്തറിലെ ഫാർമ & ഹെൽത്ത്‌കെയർ കമ്പനിയിൽ ജോലി ഒഴിവുകൾ | ഗുജറാത്തിലെ പോർബന്ദർ വിമാനത്താവളത്തിൽ കോസ്റ്റ് ഗാർഡിന്റെ ഹെലോക്കോപ്റ്റർ തകർന്നുവീണ് മൂന്ന് മരണം | ട്വന്റിഫോർ ചാനലിനും ശ്രീകണ്ഠൻനായർക്കുമെതിരെ അപകീർത്തി പരാമർശം,രണ്ട് ഖത്തർ മലയാളികൾക്കെതിരെ നിയമനടപടി | അറേബ്യൻ ഗൾഫ് കപ്പിൽ ഒമാനെ തകർത്ത് ബഹ്‌റൈൻ ജേതാക്കളായി | ചൊവ്വാഴ്ച മുതൽ ഖത്തറിൽ മഴയ്ക്ക് സാധ്യത,വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കാൻ നിർദേശം |
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു,മമ്മൂട്ടി മികച്ച നടൻ,വിൻസി അലോഷ്യസ് നടി

July 21, 2023

July 21, 2023

ന്യൂസ്‌റൂം ബ്യുറോ
തിരുവനന്തപുരം : 2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു. പുഴു, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, ഭീഷ്മപര്‍വ്വം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച നടിയായി വിൻസി അലോഷ്യസിനെ തിരഞ്ഞെടുത്തു. രേഖ എന്ന ചിത്രമാണ് വിന്‍സിയെ മികച്ച നടിയാക്കിയത്.

ന്നാ താൻ കേസ് കൊട് ചിത്രത്തിലെ പ്രകടനമികവിന് കുഞ്ചാക്കോ ബോബനും അപ്പൻ എന്ന ചിത്രത്തിലൂടെ അലൻസിയറും പ്രത്യേക ജൂറി പരാമർശം നേടി. നൻപകൽ നേരത്ത് മയക്കം ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മഹേഷ് നാരായണന്‍ മികച്ച സംവിധായകനായി.

മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരമാണ് ആദ്യം പ്രഖ്യാപിച്ചത്. സി.എസ്.വെങ്കിടേശ്വരന്‍ പുരസ്കാരത്തിന് അർഹനായി. മികച്ച ജനപ്രിയ ചിത്രമായി ‘ന്നാ താൻ കേസ് കൊട്’ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നവാഗത സംവിധായകൻ: ഷാഹി കബീർ (ചിത്രം: ഇലവീഴാ പൂഞ്ചിറ) ഷോബി പോൾ രാജ് ആണ് മികച്ച നൃത്തസംവിധായകൻ (ചിത്രം: തല്ലുമാല) മികച്ച പിന്നണി ഗായികയായി മൃദുല വാരിയറും മികച്ച പിന്നണി ഗായകനായി കപിൽ കപിലനും തിരഞ്ഞെടുക്കപ്പെട്ടു. ചിത്രങ്ങളുടെ എണ്ണത്തില്‍ റെക്കോർഡുമായി 154 സിനിമകളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News