Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഹിജാബ് നിരോധനം നടപ്പാക്കിയ വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് കനത്ത തോല്‍വി

May 13, 2023

May 13, 2023

ന്യൂസ്‌റൂം ബ്യൂറോ
ബെംഗുലൂരൂ: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം നടപ്പലാക്കുകയും മുസ്ലീങ്ങളെ സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്ത ബിജെപി നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ ബി.സി. നാഗേഷ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. തിപ്റ്റൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ നാഗേഷിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ ഷദാക്ഷരി 17,652 വോട്ടിന് പരാജയപ്പെടുത്തി. ശാന്തകുമാറാണ് മണ്ഡലത്തിലെ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി.

2008ലും 2018ലും ബിജെപി സ്ഥാനാര്‍ത്ഥിയായി ബിസി നാഗേഷ് വിജയച്ച മണ്ഡലം കൂടിയാണ് തിപ്റ്റൂര്‍. 2013 നുശേഷം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഷദാക്ഷരി മണ്ഡലം തിരിച്ചുപിടിക്കുന്ന കാഴ്ചക്കാണ് കര്‍ണാടക സാക്ഷ്യം വഹിച്ചത്. 2021ല്‍ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയാണ് ബി.സി. നാഗേഷ് സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേല്‍ക്കുന്നത്. മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചാരണങ്ങളാലും വംശഹത്യ പ്രസംഗം കൊണ്ടും കുപ്രസിദ്ധനായ നേതാവാണ് ബി.സി. നാഗേഷ്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News