Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കണ്ണൂർ ഉരുവച്ചാൽ സ്വദേശി ദോഹയിൽ മരണപ്പെട്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ 

July 14, 2020

July 14, 2020

ദോഹ : ഖത്തറിൽ മരിച്ച നിലയിൽ കാണപ്പെട്ട കണ്ണൂർ ഉരുവച്ചാൽ പഴശ്ശി സ്വദേശി ബൈത്തുറഹ്മയിൽ എം.പി ഹാരിസിന്റെ മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിച്ചു. ഈ മാസം 12 ന്(ഞായർ) വൈകീട്ടാണ് ഹാരിസ് മരണപ്പെട്ടതായി നാട്ടിൽ വിവരം ലഭിക്കുന്നത്.എന്നാൽ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയും തുടർന്ന് ആശുപത്രിയിൽ എത്തിച്ച മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചതായും ബന്ധുക്കൾ പറയുന്നു.ദോഹയിലെ അൽനാസറിൽ റെസ്റ്റോറന്റ് ജീവനക്കാരനായിരുന്നു മരിച്ച ഹാരിസ്.

മരണത്തിൽ ദുരൂഹത സംശയിക്കുന്നതിനാൽ അന്വേഷണം പൂർത്തിയാകുന്നതുവരെ മൃതദേഹം ഹമദ് ആശുപത്രിയിൽ തന്നെ സൂക്ഷിക്കാനാണ് തീരുമാനം.സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ.ഇതുമായി ബന്ധപ്പെട്ട് ഖത്തർ പോലീസ് ഏതാനും പേരെ കസ്റ്റഡിയിൽ എടുത്തതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. മൃതദേഹത്തിൽ പാടുകൾ കാണപ്പെട്ടതും ദുരൂഹത വർധിപ്പിക്കുന്നുണ്ട്.നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വിട്ടുകിട്ടാൻ ഖത്തർ കെ.എം.സി.സി മട്ടന്നൂർ മണ്ഡലം രംഗത്തുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News