Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തർ മലയാളികൾക്ക് നോവായി ആനന്ദകിഷോറിന്റെ വിയോഗം,മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

May 21, 2023

May 21, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :ശനിയാഴ്ച്ച ദോഹയിൽ നിര്യാതനായ കണ്ണൂർ തളാപ്പ് ഒ.വി നിവാസില്‍ ആനന്ദകിഷോറിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാവിലെ ഹമദ് ആശുപത്രിയിലായിരുന്നു അന്ത്യം.

സുഹൃത്തുക്കള്‍ക്ക് അന്ത്യോപചാരമർപ്പിക്കാൻ  ഖത്തർ സമയം വൈകുന്നേരം 3:00 മണിക്ക് എച്ച് എം സി മോര്‍ച്ചറി പരിസരത്ത് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു.

ആനന്ദ കിഷോറിന്റെ ആകസ്മിക നിര്യാണം ഞെട്ടലോടെയാണ് സുഹൃത്തുക്കൾ ഉൾക്കൊള്ളുന്നത്..ഖത്തറിൽ വർഷങ്ങളായി താമസിക്കുന്ന കിഷോർ ഇൻകാസിന്റേയും കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ കുവാഖിന്റെയും പഴയ കാല സജീവ പ്രവർത്തകനായിരുന്നു.

കുവാഖ് സ്ഥാപാകാംഗവും വര്‍ഷങ്ങളോളം ജനറല്‍ സെക്രട്ടറിയുമായിരുന്നു.കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ഖത്തറില്‍ മാനേജര്‍ ആയി വിരമിച്ച ശേഷവും ദോഹയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തെ  ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഒരുകാലത്ത് ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായ അദ്ദേഹം ഇന്ത്യന്‍ ക്ലബ്, ഇന്‍കാസ് തുടങ്ങിയവുടെ നിറ സാന്നിദ്ധ്യമായിരുന്നു.
കണ്ണൂരിലെ പഴയകാല കോണ്‍ഗ്രസ്സ് നേതാവും തളാപ്പ് ടെംമ്പിള്‍ വാര്‍ഡിനെ പ്രതിനിധീകരിച്ച് ദീര്‍ഘനാള്‍ കൗണ്‍സിലറുമായിരുന്ന ഒ വി അനന്തന്റെ മകനാണ്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News