Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഓർമകളിൽ കെ.ജി സത്താർ ഈ മാസം 29ന് ദോഹയിൽ,പോസ്റ്റർ പ്രകാശനം ചെയ്തു

September 17, 2022

September 17, 2022

ദോഹ:ഓർമകളിൽ സംഗീതത്തിന്റെ ഇശൽമഴ പെയ്യിക്കുന്ന അനശ്വര ഗായകൻ കെ.ജി സത്താറിനെ ഖത്തറിലെ സംഗീതപ്രേമികൾ അനുസ്മരിക്കുന്നു.ഗുല്‍ മുഹമ്മദ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ്  'ഓര്‍മകളില്‍ കെ.ജി. സത്താര്‍' സംഗീത പരിപാടി സംഘടിപ്പിക്കുന്നത്.പരിപാടിയുടെ  ലോഗോയും പോസ്റ്ററും ഐ.സി.സി ഹാളില്‍ നടന്ന ചടങ്ങില്‍ ഐ.സി.സി പ്രസിഡന്റ് പി.എന്‍.ബാബുരാജ് പ്രകാശനം ചെയ്തു.

ഖത്തര്‍ കെ.എം.സി.സി പ്രസിഡന്റ് സാം ബഷീര്‍, സംസ്‌കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി, ഖത്തര്‍ ഇന്‍കാസ് ഉപദേശക സമിതി ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, ഫോക് ഖത്തര്‍ പ്രസിഡന്‍റ് കെ.കെ. ഉസ്മാന്‍, സിറ്റി എക്സ്ചേഞ്ച് പ്രതിനിധി ഷാനിബ്, ഇസ്‍ലാമിക് എക്സ്ചേഞ്ച് പ്രതിനിധി അയ്യൂബ്, മാപ്പിള കലാ അക്കാദമി ഖത്തര്‍ പ്രസിഡന്റ് മുത്തലിബ് മട്ടന്നൂര്‍, അബ്ദുറൗഫ് കൊണ്ടോട്ടി, ഡോ. സി.എച്ച്‌. റഷീദ്, അഡ്വ. ജാഫര്‍ഖാന്‍, മന്‍സൂര്‍ അലി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

സറീന അഹദ്, നിമിഷ നിഷാദ്, ഇ.എം. സുധീര്‍, നൗഷാദ് മതയൊത്ത്‌, അഷ്‌റഫ്‌ പട്ടു, സലിം ബി.ടി.കെ, അലി കളത്തിങ്കല്‍, ഷമീം മുഹമ്മദ്‌, പി. എതലായി, കെ.ടി.കെ. മുഹമ്മദ്‌, ജിജേഷ് കോടക്കല്‍, ആരിഫ്‌ വടകര, ഷക്കീദ്‌, നിസാര്‍ കണ്ണൂര്‍, ജസീല്‍, റഷീദ് ‌പുതുക്കുടി, ഇര്‍ഷാദ്‌ ഇസ്മയില്‍, ഷരീഫ്‌, അന്‍സാബ്‌ പാട്ടുകാരായ സലീം പാവറട്ടി, ആഷിഖ് മാഹി, ഹാരിബ് ഹുസൈന്‍, മുസ്തഫ ഹസ്സന്‍, റഷാദ് ഖുറൈശി, മറ്റു കമ്മിറ്റി അംഗങ്ങള്‍ ചടങ്ങിൽ പങ്കെടുത്തു. 

ഗുല്‍ മുഹമ്മദ് ഫൗണ്ടേഷന്‍ ആന്‍ഡ് പ്രോഗ്രാം ചെയര്‍മാന്‍ കെ.ജി. റഷീദ് സ്വാഗതം ആശംസിച്ചു. പ്രോഗ്രാം കണ്‍വീനര്‍ അന്‍വര്‍ ബാബു വടകര, ഡയറക്ടര്‍ ഫൈസല്‍ അരീക്കാട്ടയില്‍, ക്രിയേറ്റിവ് ഹെഡ് രതീഷ് മാത്രാടന്‍ തുടങ്ങിയവര്‍ പരിപാടിയെ കുറിച്ച്‌ വിശദീകരിച്ചു. ഷഫീര്‍ വാടാനപ്പള്ളി മുഖ്യ അവതാരകനായി. ഫൈസല്‍ മൂസ, മുസ്തഫ എലത്തൂര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. പ്രോഗ്രാം ആര്‍ട്ട് ഡയറക്ടര്‍ ഫര്‍ഹാസ് മുഹമ്മദ്‌ നന്ദി രേഖപ്പെടുത്തി. 'ഓര്‍മകളില്‍ കെ.ജി. സത്താര്‍' സംഗീത പരിപാടിക്ക് സെപ്റ്റംബര്‍ 29 വ്യാഴം വൈകീട്ട് 6.30മുതല്‍ ഐ.സി.സി അശോക ഹാള്‍ വേദിയാവും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News