Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ശശി തരൂരിനെ വിജയിപ്പിക്കാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ തയാറാകണമെന്ന് ജോപ്പച്ചൻ തെക്കേക്കൂറ്റ്

October 16, 2022

October 16, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ :കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ വിജയിപ്പികാനായി കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ഖത്തർ ഇൻകാസ് മുൻ പ്രസിഡന്റും ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയുമായ ജോപ്പച്ചൻ തെക്കേക്കൂറ്റ്.

'ശശി തരുരിനെ പോലെ ലോകം അറിയുന്ന നേതാക്കള്‍ കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ ആ സ്ഥാനാര്‍ത്ഥിത്വം നമ്മുടെ അഭിമാനമായി കണ്ടുകൊണ്ട് അദ്ധേഹത്തിന്‍റെ വിജയത്തിനായി  പ്രവര്‍ത്തിക്കുവാന്‍  കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ തയ്യാറാവേണ്ടതായിരുന്നു. തെരെഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ, മറ്റെല്ലാ താല്പര്യങ്ങളും പരിഗണനകളും മാറ്റിവെച്ചു കൊണ്ട് ശശി തരൂരിന് വോട്ട് ചെയ്യുവാനും അദ്ധേഹത്തെ വിജയിപ്പിക്കുവാനും തയ്യാറകണമെന്ന് വളരെ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.'അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ്സിന്‍റെ ഉയര്‍ത്തെഴുന്നേൽപ് വളരെ അനിവാര്യമായ ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ആര്‍ഷഭാരത സംസ്കാരത്തിന്‍റെ മാഹാത്മ്യം ഉള്‍ക്കൊള്ളുന്ന ഇന്ത്യൻ ജനത  സംസ്കാര ശുന്യമായ വിഭാഗീയതയിലേക്ക്  പോകുന്നത് ഭീതിപ്പെടുത്തുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസ്ഥാനത്തിന് നവജീവന്‍ കൈവരിക്കണമെങ്കില്‍ അടിമുടി മാറ്റം വരണമെന്നും കഴിവും പ്രാപ്തിയും ഉള്ള നേതാക്കള്‍ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് വരണമെന്നും  പ്രസംഗിക്കുന്ന നേതാക്കള്‍ യാതൊരു ആശങ്കക്കും ഇടവരാത്ത രീതിയില്‍ ഈയൊരു സാഹചര്യത്തല്‍ നിലപാട് എടുക്കേണ്ടതുണ്ട്. വിദേശ രാജ്യങ്ങളില്‍ കോണ്‍ഗ്രസ്സ് സംസ്കാരവും ആദര്‍ശവും ഉള്‍ക്കൊണ്ട് കഴിയുന്ന പതിനായിരക്കണക്കിന്   പ്രവാസികളുടെ ആഗ്രഹവും ഇതു തന്നെയാണെന്ന് നേതാക്കള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News