Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ വിദേശജീവനക്കാർക്ക് തൊഴിൽ നഷ്ടമാവുമോ? : യഥാർത്ഥ വിവരങ്ങൾ ഇതാണ് 

April 01, 2020

April 01, 2020

ദോഹ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ തൊഴിൽ മേഖല ഏറെക്കുറെ സ്തംഭനാവസ്ഥയിലായതോടെ പ്രവാസികൾ ആശങ്കയിലാണ്. വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപെടെയുള്ള പ്രവാസി ജീവനക്കാരിൽ ഭൂരിഭാഗവും ദിവസങ്ങളായി മുറികളിൽ തന്നെ കഴിയുകയാണ്. ജോലി ഇല്ലാതായതോടെ മാസവേതനം മുടങ്ങുമോ എന്ന ആശങ്കയാണ് പലരെയും അലട്ടുന്നത്.

കോവിഡ് വ്യാപനം കമ്പനികൾക്കുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ ഖത്തർ ഭരണകൂടം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചെറുകിട-ഇടത്തരം കമ്പനികൾക്ക് ഇത് എത്രത്തോളം പ്രയോജനം ചെയ്യുമെന്ന കാര്യത്തിൽ  വേണ്ടത്ര വ്യക്തത ലഭിച്ചിരുന്നില്ല.സർക്കാർ നിർദേശമനുസരിച്ച് പല വൻകിട റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും വാണിജ്യ സ്ഥാപനങ്ങൾക്ക് വാടകയിൽ ഇളവനുവദിച്ചതും ബാങ്ക് വായ്പാ തിരിച്ചടവുകൾക്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ചതും  ഒരു പരിധി വരെ ആശ്വാസമാകും. എന്നാൽ പല ചെറുകിട കെട്ടിട ഉടമകളും വാടകയിൽ ഇളവ് നൽകുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്.

ഇതിനിടെയാണ്,ഖത്തറിൽ ജീവനക്കാരെ പിരിച്ചുവിടാൻ അനുമതി നൽകിയതായുള്ള വാർത്തകൾ മലയാളത്തിലെ ചില ഓൺലൈൻ  മാധ്യമങ്ങളിൽ വന്നത്. ഖത്തർ  ഭരണ വികസന തൊഴിൽ സാമൂഹിക കാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ  അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മുഹമ്മദ് ഹസ്സൻ അൽ ഉബൈദ്‌ലി നടത്തിയ ചില പരാമർശങ്ങളെ ഉദ്ധരിച്ചാണ് ഓൺലൈൻ മാധ്യമങ്ങൾ ഇത്തരത്തിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്ത നൽകിയത്. നിലവിലെ സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജോലിക്ക് പോകാതെ മുറിയിൽ തന്നെ കഴിയുന്ന ജീവനക്കാർക്ക് അവരുടെ വേതനവും മറ്റാനുകൂല്യങ്ങളും ലഭിക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ഉറപ്പ് നൽകിയിരുന്നു.അതേസമയം,വിമാനസർവീസുകൾ ഇല്ലാത്തതിനാലും തൊഴിൽ മേഖലയിലെ  മറ്റു സാഹചര്യങ്ങളും കണക്കിലെടുത്ത് നാട്ടിൽ കുടുങ്ങിയ പ്രവാസികളെ തിരിച്ചുകൊണ്ടുവരാൻ ബുദ്ധിമുട്ടുള്ള കമ്പനികൾ അവരെ തിരികെ കൊണ്ടുവരുന്നില്ലെങ്കിൽ പരസ്പര ധാരണാ പ്രകാരം ഇതുവരെയുള്ള വേതനവും മറ്റാനുകൂല്യങ്ങളും നൽകണം. ഈ പരാമർശമാണ് ഖത്തറിൽ ജീവനക്കാരെ പിരിച്ചുവിടാൻ അനുമതി നൽകി എന്ന തരത്തിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിക്കാൻ ഇടയാക്കിയത്. 

ശമ്പളം കുറയ്ക്കില്ല, നിയമ വിരുദ്ധ താമസക്കാർക്കും സൗജന്യ ചികിത്സ

പ്രവാസികളടക്കമുള്ള എല്ലാ ജീവനക്കാർക്കും അവരുടെ മുഴുവൻ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഒരു കുറവുമില്ലാതെ ലഭിക്കും

ക്വറന്റൈനിൽ കഴിയുന്ന ജീവനക്കാർക്ക് മുഴുവൻ വേതനവും നൽകണം 

ഇപ്പോൾ നാട്ടിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് അവധിക്കാല വേതനം നൽകാതെ അവധി കാലയളവ് നീട്ടി നൽകാം.

നിയമവിരുദ്ധമായി താമസിക്കുന്നവർക്ക് പോലും സൗജന്യ ചികിത്സ നൽകും.

ഖത്തർ തിരിച്ചറിയൽ കാർഡുകൾ പുതുക്കുന്നതിന് ഖത്തറിന് പുറത്തുള്ള പ്രവാസികളിൽ നിന്ന് പിഴയോ ഫീസോ ഈടാക്കില്ല.

 പ്രവാസികൾക്ക് പ്രശ്ങ്ങളും പരാതികളും 9 27 27 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ അറിയിക്കാം.

 ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.        

 


Latest Related News