Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ലോകകപ്പിന് പോകുന്നവർക്കായി പ്രത്യേക റോമിങ് നിരക്കുകളുമായി ഇന്ത്യയിലെ ജിയോ ഫോൺ

November 17, 2022

November 17, 2022

അൻവർ പാലേരി 

ദോഹ : ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് ഇന്ത്യയിലെ സ്വകാര്യ മൊബൈൽ ഫോൺ നെറ്റ്‌വർക്കായ ജിയോ അഞ്ച് ഇന്റർനാഷണൽ റോമിങ് നിരക്കുകൾ പുതുതായി പ്രഖ്യാപിച്ചു.നവംബർ 20 മുതൽ ഡിസംബർ 18 വരെ ഈ നിരക്കുകൾ നിലവിലുണ്ടാകും.

ഖത്തർ, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഉപയോക്താക്കളെ ലക്ഷ്യമാക്കിയാണ് ജിയോ പുതിയ പ്ലാനുകൾ പ്രഖ്യാപിച്ചത്.1122 രൂപ മുതൽ 6799 രൂപ വരെ, വ്യത്യസ്ത ആവശ്യങ്ങൾക്കായി വിവിധ പ്ലാനുകൾ ഇതിൽ ഉൾപെടും.ഡാറ്റ, വോയ്‌സ് & എസ്എംഎസ് പായ്ക്കുകൾക്ക് പുറമെ ഡാറ്റ മാത്രമായുള്ള പ്ലാനും ലഭ്യമായിരിക്കും.ഉപയോക്താക്കൾക്ക് അവരുടെ ആവശ്യമനുസരിച്ച് ഇഷ്ടമുള്ള പ്ലാൻ തെരഞ്ഞെടുക്കാം.

അന്താരാഷ്ട്ര റോമിങ് പ്ലാൻ (1122 രൂപ): ഉപയോക്താവിന് 5 ദിവസത്തേക്ക് അതിവേഗ 1GB ഡാറ്റ ലഭിക്കും.

അന്താരാഷ്ട്ര റോമിംഗ് പ്ലാൻ(5122 രൂപ) :ഉപയോക്താക്കൾക്ക് 21 ദിവസത്തേക്ക് അതിവേഗ 5 ജിബി ഡാറ്റ ലഭിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News