Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ടീമുകൾ എത്തിത്തുടങ്ങുന്നു,ജപ്പാൻ ഇന്ന് ഖത്തറിലേക്ക് വിമാനം കയറും

November 07, 2022

November 07, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തർ ലോകകപ്പിന് രണ്ടാഴ്ചയിൽ താഴെ മാത്രം ശേഷിക്കെ,ടീമുകൾ ഇന്ന് മുതൽ ദോഹയിൽ എത്തിത്തുടങ്ങും.ജപ്പാനായിരിക്കും ഇന്ന് അർധരാത്രിയോടെ ആദ്യം ഖത്തറിൽ എത്തുക.

ജപ്പാൻ ടീമിന്റെ ആദ്യ സംഘമാണ് ഇന്നെത്തുക. രണ്ടാം സംഘം പത്താം തീയതി ടീമിനൊപ്പം ചേരും. ദോഹയിലെ റാഡിസൺ ബ്ലൂ ഹോട്ടലിലാണ് ജപ്പാൻ ടീം താമസിക്കുക. അൽ സദ്ദ് സ്പോർട്സ് ക്ലബ്ബിന്റെ പുതിയ പരിശീലന സൗകര്യങ്ങളായിരിക്കും ടീം ഉപയോഗിക്കുക.



നവംബർ ഏഴിന് ആദ്യം എത്തുന്ന ടീം ജപ്പാൻ ആയിരിക്കുമെന്നും  ലോകകപ്പ്  മത്സരങ്ങളിൽ പങ്കെടുക്കുന്ന 32 ടീമുകൾക്കായി  രാജ്യത്തുടനീളമുള്ള ബേസ് ക്യാമ്പുകളിൽ ഉയർന്ന നിലവാരമുള്ള സൗകര്യങ്ങളിലായിരിക്കും ജപ്പാൻ തങ്ങുകയെന്നും ഫിഫ പ്രതിനിധി കോളിൻ സ്മിത്ത് നേരത്തെ അറിയിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News