Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ലോകകപ്പ് സ്റ്റേഡിയങ്ങളെ തീപിടിപ്പിക്കുന്ന പന്ത് കോഴിക്കോട് പേരാമ്പ്രയിൽ എത്തി,ഫിഫാ പ്രസിഡന്റിന്റെ സ്നേഹ സമ്മാനവുമായി ജൈസൽ

June 12, 2022

June 12, 2022

അൻവർ പാലേരി
കോഴിക്കോട് : ഈ വർഷം നവംബറിൽ ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫാ ലോകകപ്പ് ടൂര്ണമെന്റിന്റെ പന്ത് സ്വന്തമാക്കി  കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സ്വദേശി ജൈസൽ..ചിത്രകാരനും പേരാമ്പ്ര മരുതേരി സ്വദേശിയുമായ ജൈസലിന് ഫിഫ ഉപകാര സ്മരണയായാണ് ലോകകപ്പിനുള്ള 'അൽ രിഹ്ല' എന്ന് നാമകരണം ചെയ്ത പ്രത്യേക പന്ത് സമ്മാനമായി നൽകിയത്.

കോഴിക്കോട് തൊണ്ടയാട് ഹൈലൈറ്റ് മാളിൽ പ്രവർത്തിക്കുന്ന ലോന ആർട്ട് ആൻഡ് ഗിഫ്റ്റിന്റെ മാനേജറായ ജൈസൽ ഫിഫാ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ ചിത്രം വരച്ച് സുഹൃത്തായ ജസീം വഴി ഖത്തറിൽ എത്തിച്ചിരുന്നു.ഖത്തറിൽ ഇൻഫാന്റിനോയുടെ ഡ്രൈവറായ ജസീം,ജൈസൽ വരച്ച ചിത്രം അദ്ദേഹത്തിന് സമ്മാനിക്കുകയായിരുന്നു.ഇതിനുള്ള സമ്മാനമായാണ് ഇൻഫാന്റിനോ ഖത്തർ ലോകകപ്പിന്റെ ജേഴ്‌സികളും ഔദ്യോഗിക മുദ്രയുള്ള കീ ചെയിനും തൊപ്പിയും ജൈസലിന് സമ്മാനിച്ചത്.ജസീം നാട്ടിലെത്തിയപ്പോൾ ഫിഫയുടെ സമ്മാനങ്ങൾ ജൈസലിന് കൈമാറുകയായിരുന്നു.

ഖത്തർ ലോകകപ്പ് മത്സരങ്ങൾക്ക് ഉപയോഗിക്കുന്ന പന്തും ഔദ്യോഗിക ചിഹ്നങ്ങൾ പതിപ്പിച്ച സമ്മാനങ്ങളും സ്വന്തമാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ജൈസൽ.

ഏറെ സവിശേഷതകളുള്ള അൽ രിഹ്ല പന്ത് നിർമിച്ചത് അഡിഡാസ് ആണ്.ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ പന്ത് എന്ന വിശേഷണത്തോടെയാണ് അൽ രിഹ്ല ഖത്തറിലെ എട്ട് ലോകകപ്പ് മൈതാനങ്ങളിൽ ആവേശം വിതറാൻ എത്തുന്നത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News