Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഇസ്രായേലിലെ പൗരത്വ നിയമം പാര്‍ലമെന്റില്‍ പാസായില്ല

July 08, 2021

July 08, 2021

ടെല്‍അവീവ്:ഇസ്രായേലിലും പൗരത്വ നിയമം. നിയമം പാസാക്കാന്‍ താല്‍ക്കാലികമായി സെനറ്റിന് സാധിച്ചില്ല. ഇസ്രായേല്‍ പൗരന്മാരായ അറബ് വംശജരെ വിവാഹം കഴിക്കുന്ന അധിനിവേശ വെസ്റ്റ് ബാങ്കിലെയോ ഗസയിലെയോ ഫലസ്തീനികള്‍ക്ക് ഇസ്രായേല്‍ പൗരത്വം നല്‍കുന്നത് വിലക്കുന്ന നിയമമാണ് പാര്‍ലമെന്റില്‍ പാസാവാതെ പോയത്. ബില്ല് ചൊവ്വാഴ്ച പാര്‍ലെന്റില്‍( നെസറ്റ്)  പരാജയപ്പെടുകയായിരുന്നു. 2003ല്‍ ഇറക്കിയ കുടുംബ പുനസംഘടന നിയമം ഇസ്രായേലിലെ അറബ് വംശജരെ വിവാഹം കഴിക്കുന്ന ഫലസ്തീനികള്‍ക്ക് സ്വമേധയാ പൗരത്വവും താമസാനുമതിയും നല്‍കുന്നത് വിലക്കിയിരുന്നു. അന്താരാഷ്ട്ര ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പ്രസ്തുത നിയമം വര്‍ഷാവര്‍ഷം പാര്‍ലമെന്റ് വോട്ടിനിട്ട് പുതുക്കുകയായിരുന്നു പതിവ്.  തിങ്കളാഴ്ച രാത്രിയായിരുന്നു ഈ നിയമം പുതുക്കേണ്ട അവസാന സമയം. ഒരു സീറ്റിന്റെ ഭൂരിപക്ഷം മാത്രമുള്ള നെഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള നെതന്യാഹു വിരുദ്ധ മുന്നണി സര്‍ക്കാര്‍ ബില്ല് വോട്ടിനിട്ടപ്പോള്‍ 59 വോട്ടുകളാണ് അനുകൂലമായി ലഭിച്ചത്. അത്രയും പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. ഇതിനെതുടര്‍ന്ന് ബില്ല് പരാജയപ്പെടുകയായിരുന്നു. 120 അംഗങ്ങളുള്ള നെസറ്റില്‍ ഒരു സീറ്റിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് ബെന്നറ്റിന്റെ നേതൃത്വത്തില്‍ എഴു പാര്‍ട്ടികളുടെ സഖ്യ സര്‍ക്കാര്‍ കഴിഞ്ഞ മാസം അധികാരത്തിലേറിയത്. ഈ സര്‍ക്കാറിനെ താഴെയിറക്കുമെന്ന് അന്ന് തന്നെ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലത്തെ വോട്ടെടുപ്പില്‍നിന്ന് ഭരണപക്ഷത്തെ ഇസ്ലാമിസ്റ്റ് പാര്‍ട്ടിയായ യുനൈറ്റഡ് അറബ് ലിസ്റ്റിന്റെ രണ്ടംഗങ്ങള്‍ വിട്ടുനിന്നു. ബെന്നറ്റിന്റെ യാമിന പാര്‍ട്ടിയിലെ ഒരംഗവും എതിര്‍ത്തു വോട്ടു ചെയ്തു.

 


Latest Related News