December 23, 2022
December 23, 2022
ന്യൂസ് ഏജൻസി
വെസ്റ്റ്ബാങ്ക്: ഫലസ്തീന്‍ ഫുട്‌ബോള്‍ താരത്തെ വെടിവെച്ച് കൊന്ന് ഇസ്രായേല്‍ സൈന്യം. അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ വ്യാഴാഴ്ച ഇസ്രായേല്‍ സൈന്യം നടത്തിയ റെയ്ഡിലാണ് 23കാരനായ അഹ്‌മദ് ളറാം കൊല്ലപ്പെട്ടത്. അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഫലസ്തീന്‍ നഗരത്തിലെ ജോസഫിന്റെ ശവകുടീരം എന്നറിയപ്പെടുന്ന സ്ഥലത്തേക്ക് ജൂത ഇസ്രായേലികളെ കൊണ്ടുപോകാന്‍ നാബ്ലസ് നഗരം റെയ്ഡ് ചെയ്ത ഇസ്രായേല്‍ സൈന്യവുമായി ഫലസ്തീനികള്‍ ഏറ്റുമുട്ടിയെന്നും തുടര്‍ന്ന് സൈന്യം വെടിയുതിര്‍ത്തപ്പോള്‍ അഹമ്മദ് ദരാഗ്മെക്ക് മാരകമായി പരിക്കേറ്റുമെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഫലസ്തീനികള്‍ തങ്ങളുടെ വീടിന്റെ മുകള്‍ നിലയില്‍ നിന്നും എടുത്ത വീഡിയോകളില്‍ വെടിയൊച്ചയുടെ ശബ്ദം കേള്‍ക്കുന്നുണ്ട്. വെസ്റ്റ് ബാങ്കിന് സമീപമുള്ള തുബാസ് സ്വദേശിയാണ് ളറാം.
വെസ്റ്റ് ബാങ്ക് പ്രീമിയര്‍ ലീഗ് ക്ലബ്ബായ തഖാഫി തുല്‍ക്കരെമിന് വേണ്ടിയാണ് അദ്ദേഹം ഫുട്‌ബോള്‍ കളിച്ചിരുന്നതെന്ന് പ്രാദേശിക ഫലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സീസണില്‍ അദ്ദേഹം ക്ലബിനായി ആറ് ഗോളുകളുമായി ടീമിന്റെ ടോപ് സ്‌കോററായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇസ്രായേൽ സൈന്യത്തിന്റെ നടപടിയെ ഫിഫ അപലപിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക