Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അമേരിക്കയുടെ മറ്റൊരു എണ്ണക്കപ്പൽ കൂടി ഇറാൻ പിടിച്ചെടുത്തു,ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ

May 04, 2023

May 04, 2023

ന്യൂസ്‌റൂം ബ്യുറോ 

തെഹ്റാൻ :  ഹോര്‍മൂസ് കടലിടുക്കിലൂടെ കടന്നുപോവുകയായിരുന്ന എണ്ണക്കപ്പൽ  ഇറാന്‍ പിടിച്ചെടുത്തതായി യു.എസ് നാവികസേന അറിയിച്ചു.ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് അമേരിക്കൻ എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുക്കുന്നത്. ബുധനാഴ്ച രാവിലെ 6:20 ന് പാനമ പതാകയുള്ള എണ്ണക്കപ്പലായ നിയോവി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് പിടിച്ചെടുക്കുകയായിരുന്നുവെന്ന് ബഹ്‌റൈന്‍ ആസ്ഥാനമായുള്ള യു.എസ് നേവിയുടെ അഞ്ചാം കപ്പല്‍ വിഭാഗം അറിയിച്ചു.

ഇറാന്റെ ആദ്യ പ്രതികരണത്തില്‍, ഒരു വാദിയുടെ പരാതിയെത്തുടര്‍ന്ന് ജുഡീഷ്യല്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എണ്ണ ടാങ്കര്‍ പിടിച്ചെടുത്തതെന്ന് തെഹ്‌റാന്‍ പ്രോസിക്യൂട്ടര്‍ അറിയിച്ചു, കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല.
വ്യാഴാഴ്ച ഒമാന്‍ ഉള്‍ക്കടലില്‍ മാര്‍ഷല്‍ ദ്വീപുകളുടെ ഓയില്‍ ടാങ്കര്‍ അഡ്വാന്റേജ് സ്വീറ്റ് ഇറാന്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് സംഭവം. ആ ടാങ്കര്‍ ബന്ദര്‍ അബ്ബാസില്‍ ഇറാനിയന്‍ അധികൃതരുടെ കൈവശമുണ്ടെന്ന് മാര്‍ഷല്‍ ഐലന്‍ഡ്‌സ് ഫ്‌ളാഗ് രജിസ്ട്രി ചൊവ്വാഴ്ച അറിയിച്ചു.
മാര്‍ഷല്‍ ഐലന്‍ഡ്‌സ് ടാങ്കറായ സൂയസ് രാജനിലെ എണ്ണ അമേരിക്ക കോടതി ഉത്തരവ് വഴി പിടിച്ചെടുത്തതിന് മറുപടിയായാണ് ഇറാന്‍ അഡ്വാന്റേജ് സ്വീറ്റ് പിടിച്ചെടുത്തതെന്ന് സമുദ്ര സുരക്ഷാ സ്ഥാപനമായ ആംബ്രെ പറഞ്ഞു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News