Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
'റിയൽ കേരള സ്റ്റോറി', മുനവ്വറലി തങ്ങളുടെ ഇടപെടലിൽ ഖത്തറിൽ ജയിലിൽ കഴിയുന്ന ദിവേഷ് ലാൽ ഉടൻ മോചിതനാവും

May 12, 2023

May 12, 2023

അൻവർ പാലേരി
ദോഹ : പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഇടപെടലിനെ തുടർന്ന് ഖത്തറിൽ ജയിലിൽ കഴിയുന്ന അങ്ങാടിപ്പുറം വലമ്പൂര്‍, മുള്ള്യാകുര്‍ശ്ശി സ്വദേശി ദിവേഷ് ലാലിന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു.ജയില്‍ മോചനത്തിന് ബ്ലഡ് മണി അടക്കാനായി വേണ്ടിയിരുന്ന 46 ലക്ഷം രൂപ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ സമാഹരിച്ചതോടെയാണ് ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾക്ക് വീണ്ടും ജീവൻ വെച്ചത്.നിർധനരായ കുടുംബത്തിന് ഇത്രയും ഭീമമായ തുക സമാഹരിക്കാൻ കഴിയാതെ വന്നതോടെ കുടുംബം മുനവ്വറലി തങ്ങളെ സമീപിച്ച് സങ്കടം ബോധിപ്പിക്കുകയായിരുന്നു. വിവരങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ ശേഷം പണം കണ്ടെത്താൻ സഹായിക്കാമെന്ന മുനവ്വറലി തങ്ങളുടെ ഉറപ്പിലാണ് കുടുംബം അന്ന് മടങ്ങിയത്.

ഖത്തറിലെ ഒരു  മലയാളി വ്യവസായി 16 ലക്ഷം രൂപ സംഭാവന നൽകിയപ്പോൾ  കേരള മുസ്ലിം കൾച്ചറൽ സെന്റർ(കെ.എം.സി.സി) 4 ലക്ഷം രൂപ നൽകി.ഖത്തറിലെ മലപ്പുറം നിവാസികളുടെ കൂട്ടായ്മയാണ് 6 ലക്ഷം രൂപ സമാഹരിച്ചത്.ഫണ്ട് സമാഹരണത്തിനും ഖത്തറിലേക്കുള്ള കൈമാറ്റത്തിനും മേൽനോട്ടം വഹിക്കാൻ വള്ളിക്കുന്ന് എം.എൽ.എ അബ്ദുൽ ഹമീദ് മാസ്റ്ററുടെ നേതൃത്വത്തിൽ മുസ്‌ലിം ലീഗ് പ്രത്യേക കമ്മിറ്റി രൂപീകരിച്ചിരുന്നു.

ദരിദ്രകുടുംബത്തിൽ നിന്നുള്ള ലാൽ, നാട്ടിലെ ബാങ്കിൽ നിന്നെടുത്ത 10 ലക്ഷം രൂപ ഭവനവായ്പ തിരിച്ചടയ്ക്കാനാണ് ഡ്രൈവറായി ഖത്തറിലെത്തിയത്.ജനുവരി 8 ന് തന്റെ  വാട്ടർ ടാങ്കർ വാഹനം  അടുത്തുള്ള കടക്ക് മുന്നിൽ  പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ പിന്നിലേക്ക് നീങ്ങി  ഈജിപ്ഷ്യൻ പൗരനെ ഇടിക്കുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു.

കുവൈത്ത് ജയിലില്‍ വധശിക്ഷ നേരിട്ട തമിഴ് നാട്ടിലെ യുവാവിന്റെ മോചനത്തിന് വേണ്ടിയും നേരത്തെ പാണക്കാട് കുടുംബം ഇടപെടല്‍ നടത്തിയിരുന്നു.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News