Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഈജിപ്തിന്റെ തടവിലായിരുന്ന അൽ ജസീറ റിപ്പോർട്ടറെ മോചിപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ 

February 06, 2021

February 06, 2021

ദോഹ : കഴിഞ്ഞ ആറ് വർഷമായി ഈജിപ്തിന്റെ തടവിലായിരുന്ന ഖത്തർ ആസ്ഥാനമായ അൽ ജസീറ ചാനലിന്റെ റിപ്പോർട്ടർ മഹമൂദ് ഹുസൈനെ മോചിപ്പിച്ചതായി ഡെയ്‌ലി മെയിൽ പത്രം റിപ്പോർട്ട് ചെയ്തു.ഈജിപ്ഷ്യൻ പൗരനായ മഹമൂദ് ഹുസൈനെ വ്യാഴാഴ്ച രാത്രി വിട്ടയച്ചതായി ഈജിപ്ഷ്യൻ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എഫ്.പിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം,മഹമൂദ് ഹുസൈനെ മോചിപ്പിക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ടെങ്കിലും അദ്ദേഹം ഇപ്പോഴും ഈജിപ്ത് അധികൃതരുടെ കസ്റ്റഡിയിൽ തന്നെയാണെന്നും  നാട്ടിലേക്ക് മടങ്ങിയിട്ടില്ലെന്നും അറബ് നെറ്റ്‌വർക്ക് ഫോർ ഹ്യൂമൻ റൈറ്റ്സ് ഇൻഫർമേഷൻ മേധാവി ഗമാൽ ഈദ് പറഞ്ഞു.അൽ ജസീറ ചാനലും മഹമൂദ് ഹുസൈന്റെ മോചനം സ്ഥിരീകരിച്ചിട്ടില്ല.

54 കാരനായ ഹുസൈനെ 2016 ഡിസംബര്‍ 23 ന് കെയ്റോയില്‍ വെച്ചാണ് ഈജിപ്ഷ്യൻ അധികൃതർ അറസ്റ്റ് ചെയ്തത്. കുടുംബത്തോടൊപ്പം അവധിക്കാലം ചിലവിഴിക്കുന്നതിനിടെയാണ് അദ്ദേഹത്തെ ഈജിപ്ഷ്യന്‍ പോലിസ് കസ്റ്റഡിയിലെടുത്തത്. 'സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെതിരെ പ്രകോപനം സൃഷ്ടിക്കുകയും കുഴപ്പങ്ങള്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തെറ്റായ വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്തു'' എന്നാണ് ഹുസൈനെതിരെ ആരോപിക്കപ്പെട്ട കുറ്റം.തുടർന്ന് കഴിഞ്ഞ ആറ് വർഷത്തോളമായി അദ്ദേഹം ജയിലിൽ കഴിയുകയായിരുന്നു.

അൽ ഉല കരാറിന് പിന്നാലെ ഈജിപ്തും ഖത്തറും തമ്മിലുള്ള ബന്ധം മെച്ചപ്പെടുകയും ഇരു രാജ്യങ്ങൾക്കുമിടയിൽ വിമാനസർവീസുകൾ പുനരാരംഭിക്കുകയും ചെയ്തിരുന്നു.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News