Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ലുസൈൽ സ്റ്റേഡിയത്തിൽ നിന്ന് വീണ് പരിക്കേറ്റ സെക്യൂരിറ്റി ഗാർഡ് മരിച്ചു

December 14, 2022

December 14, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ലോകകപ്പ് മത്സരങ്ങൾക്കുള്ള തയാറെടുപ്പുകൾക്കിടെ  ലുസൈൽ സ്റ്റേഡിയത്തിൽ നിന്ന് വീണ് പരിക്കേറ്റ സെക്യൂരിറ്റി ഗാർഡ് മരിച്ചതായി സുപ്രീം കമ്മറ്റി ഫോർ ലെഗസി അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് കെനിയൻ സ്വദേശിയായ ജോൺ എഞ്ചാവു കിബുവെ( 24) ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റത്.സ്റ്റേഡിയത്തിലെ വൈദ്യസംഘം പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം ഇദ്ദേഹത്തെ ഹമദ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.പരിക്ക് ഗുരുതരമായതിനാൽ കഴിഞ്ഞ മൂന്ന് ദിവസമായി ജോൺ ഐ.സി.യൂ വിൽ തുടരുകയായിരുന്നു.ജോണിന് ഗുരുതരമായി പരിക്കേറ്റതായും അപകട നില തരണം ചെയ്തിട്ടില്ലെന്നും സുപ്രീം കമ്മറ്റി നേരത്തെ അറിയിച്ചിരുന്നു.അപകടമുണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.



ജോണിന്റെ മരണത്തിൽ സുപ്രീം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

"ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും ചൊവ്വാഴ്ച അദ്ദേഹം മരണപ്പെട്ടു. ബന്ധുക്കളെ മരണ വിവരം അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് നൽകേണ്ട ആനുകൂല്യങ്ങളെല്ലാം കുടുംബത്തിന് നൽകും," സുപ്രീം കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News