Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മൽസരം മുറുകുന്നു, എയർ ഇന്ത്യക്ക് പിന്നാലെ 500 പുതിയ വിമാനങ്ങൾ വാങ്ങാൻ ഇൻഡിഗോ

February 18, 2023

February 18, 2023

ന്യൂസ്‌റൂം ബ്യുറോ
മുംബൈ: എയർ ഇന്ത്യക്ക് പിന്നാലെ  500 പുതിയ വിമാനങ്ങള്‍ കൂടി വാങ്ങാന്‍ ഇന്‍ഡിഗോ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. എയര്‍ലൈനിന്റെ അന്താരാഷ്ട്ര സെയില്‍സ് മേധാവി വിനയ് മല്‍ഹോത്രയെ ഉദ്ധരിച്ച് ഇന്ത്യൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ടര്‍ക്കിഷ് എയര്‍ലൈനുകളുമായി സഹകരിച്ച് യൂറോപ്പിലേക്ക് കൂടി സേവനം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്‍ഡിഗോ. മെഗാ വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഏകദേശം 500 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്ന് മല്‍ഹോത്ര പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് ഇസ്താംബൂളിലേക്കും യൂറോപ്പിലേക്കുമുള്ള യാത്രാ സര്‍വീസുകള്‍ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പ്രതിദിനം 1800 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. അതില്‍ 10 ശതമാനം അന്താരാഷ്ട്ര റൂട്ടുകളിലാണ് സര്‍വീസ് നടത്തുന്നത്. നിലവിലെ അന്താരാഷ്ട്ര വിമാനങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനും മറ്റ് ചില രാജ്യങ്ങളേയുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News