Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ എയർവെയ്‌സിന് ഇന്ത്യൻ മുഖം,ദീപിക പദുകോൺ ഗ്ലോബൽ അംബാസിഡർ

February 28, 2023

February 28, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ബോളിവുഡ് താരം ദീപിക പദുകോൺ ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനികളിൽ ഒന്നായ ഖത്തർ എയർവെയ്‌സിന്റെ ഗ്ലോബൽ ബ്രാൻഡ് അംബാസിഡറായി നിയമിതയായി.ദീപികയെ നായികയാക്കി ഉടൻ തന്നെ ഖത്തർ എയർവെയ്സിന്റെ പരസ്യ ചിത്രം പുറത്തിറങ്ങും.

ഖത്തർ എയർവെയ്‌സിന്റെ ലക്ഷ്വറിയും ഫൈവ് സ്റ്റാർ സർവീസുകളെ പ്രതിനിധീകരിക്കുന്ന താരമൂല്യമുള്ള നടിയാണ് ദീപികയെന്ന് ഖത്തർ എയർവേസ്‌ പ്രസ്താവനയിൽ വ്യക്തമാക്കി.

"ദീപികയെ ഗ്ലോബൽ ബ്രാൻഡ് അംബാസഡർ ആയി നിയമിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഖത്തർ എയർവേസിനെപ്പോലെ ഒരു ബ്രാൻഡിന് ആവശ്യമായ പ്രശസ്തിയും കരിസ്മയും ദീപികക്കുണ്ട്. ഈ സഹകരണത്തിലൂടെ ആകാശത്തും ഭൂമിയിലും ഖത്തർ എയർവേസ്‌ .നൽകുന്ന പ്രീമിയം സർവീസ് ഇനി ലോകം മുഴുവനുമെത്തും," ഖത്തർ എയർവേയ്സ്‌ സി.ഇ.ഒ അക്ബർ അൽ ബേക്കർ പറഞ്ഞു.

ഖത്തർ ഫിഫ ലോകകപ്പിന്റെ സമാപന ചടങ്ങിൽ ലുസൈൽ സ്റ്റേഡിയത്തിൽ ഐകര്‍ കസിയസിനൊപ്പം ദീപിക പദുകോൺ ട്രോഫി അനാവരണം ചെയ്തത് ലോക ശ്രദ്ധ നേടിയിരുന്നു.ഇതിനു പിന്നാലെയാണ് ഇന്ത്യക്ക് അഭിമാനമായി പുതിയ പദവി താരത്തെ തേടിയെത്തിയത്.

വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9

 


Latest Related News