Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇന്ത്യയും ഖത്തറുമായുള്ള വാണിജ്യബന്ധം ശക്തിപ്പെടുന്നു,രണ്ടാമത്തെ ശക്തരായ വാണിജ്യ പങ്കാളിയെന്ന് ഖത്തര്‍ വാണിജ്യ മന്ത്രാലയം

March 21, 2023

March 21, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഖത്തറിന്റെ ഏറ്റവും പ്രബലരായ രണ്ടാമത്തെ വാണിജ്യ പങ്കാളിയാണ് ഇന്ത്യയെന്ന് ഡല്‍ഹിയില്‍ നടന്ന 28-ാമത് പങ്കാളിത്ത ഉച്ചകോടിയില്‍ ഖത്തര്‍ വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ 9136 ഇന്ത്യന്‍ കമ്പനികള്‍ ഖത്തര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇരുരാജ്യങ്ങള്‍ക്കിടയില്‍ 1720 കോടി റിയാലിന്റെ വാണിജ്യ ഇടപാടുകളാണ് നിലവിലുള്ളത്. 1510 കോടി റിയാലിന്റെ ഉല്പന്നങ്ങള്‍ ഖത്തര്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.

പെട്രോളിയം ഉല്പന്നങ്ങള്‍, അജൈവ രാസവസ്തുക്കള്‍ എന്നീ ഉല്പന്നങ്ങളാണ് ഖത്തര്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. അതില്‍ തന്നെ എല്‍.എന്‍.ജി, പെട്രോള്‍ എന്നിവയ്ക്കായി ഇന്ത്യ ഏറെ ആശ്രയിക്കുന്ന രാജ്യമാണ് ഖത്തര്‍.

ഭക്ഷ്യ-കാര്‍ഷിക ഉല്പന്നങ്ങള്‍, വസ്ത്രം, ഇലക്ട്രോണിക്‌സ്, സ്റ്റീല്‍, രാസപദാര്‍ഥങ്ങള്‍ എന്നിവയാണ് ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങള്‍.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക
https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News