Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ഇന്ത്യയും ബ്രസീലും ആക്ടിവിസ്റ്റുകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യമെന്ന് റിപ്പോര്‍ട്ട്

May 03, 2023

May 03, 2023

ന്യൂസ്‌റൂം ബ്യൂറോ
ന്യൂഡല്‍ഹി: ഇന്ത്യയും ബ്രസീലും ആക്ടിവിസ്റ്റുകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യമെന്ന് റിപ്പോര്‍ട്ട്. യുകെ ആസ്ഥാനമായുള്ള ബിസിനസ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് റിസോഴ്‌സ് സെന്റര്‍ ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. കോര്‍പ്പറേറ്റ് ദുരുപയോഗങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും തൊഴില്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഏറ്റവും അപകടകരമായ രാജ്യങ്ങളാണ് ഇന്ത്യ, കംബോഡിയ, ഫിലിപ്പീന്‍സ് എന്ന് റിപ്പോര്‍ട്ട് പറയുന്നു. 

റിപ്പോര്‍ട്ട് പ്രകാരം 2022ല്‍ ആക്ടിവിസ്റ്റുകള്‍ക്കുനേരെ ആക്രമണങ്ങള്‍ നടത്തിയതില്‍ ഒന്നാം സ്ഥാനത്താണ് ബ്രസീല്‍. 63 ആക്രമണങ്ങളാണ് ബ്രസീല്‍ നടത്തിയതെങ്കില്‍ 54 ആക്രമണങ്ങളുമായി ഇന്ത്യ തൊട്ടടുത്ത സ്ഥാനത്തുണ്ട്. മെക്‌സിക്കോ(44), കംബോഡിയ(40), ഫിലിപ്പൈന്‍സ്(32), ഹോണ്ടുറാസ് (31) എന്നീ രാജ്യങ്ങളാണ് ആക്ടിവിസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയതില്‍ മുന്നിലുള്ളത്.

ലോകമെമ്പാടും രേഖപ്പെടുത്തിയ ആക്രമണങ്ങളില്‍ വലിയ പങ്ക് പാരിസ്ഥിതിക അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയവര്‍ക്ക് നേരെയുള്ളതായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതില്‍ ഖനനമേഖലയ്ക്ക് നേരെ ശബ്ദിച്ചവരാണ് കൂടുതലും ആക്രമിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്. 550 ലധികം ആക്രമണങ്ങളില്‍ 235 കേസുകളും ബഹുരാഷ്ട്ര കമ്പനികളുമായി ബന്ധപ്പെട്ട് നടന്നതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News