Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ഇക്കാര്യങ്ങൾ പൂർത്തിയാക്കാൻ ഇനി നാലു ദിവസങ്ങൾ മാത്രം,വീഴ്ച വരുത്തിയാൽ വലിയ വില കൊടുക്കേണ്ടി വരും

December 27, 2021

December 27, 2021

ദോഹ : ഖത്തറിൽ താമസിക്കുന്ന വിദേശികൾ കൃത്യമായും ഓർത്തുവെക്കേണ്ട ചില സുപ്രധാന കാര്യങ്ങൾക്ക് ഇനി നാല്‌ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.പഴയ കറൻസികൾ മാറ്റുന്നത് ഉൾപ്പെടെ വീഴ്‌ച വരുത്തിയാൽ വലിയ നഷ്‌ടം നേരിടേണ്ടിവരുന്ന ഇക്കാര്യങ്ങൾ അവസാന ദിവസത്തേക്ക് മാറ്റിവെക്കാതെ എത്രയും വേഗം പൂർത്തിയാക്കുന്നതാണ് ഉചിതമാവുക.

അനധികൃത താമസക്കാരുടെ പദവി ശരിയാക്കൽ
വിസാ കാലാവധി കഴിഞ്ഞോ റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കാതെയോ മറ്റോ രാജ്യത്ത് അനധികൃതമായി തങ്ങുന്ന പ്രവാസികള്‍ക്ക് പുതിയ വിസയിലേക്ക് മാറുന്നതിനും രാജ്യം വിടുന്നതിനും അനുവദിച്ചിട്ടുള്ള പൊതുമാപ്പ് കാലാവധി ഈ മാസം 31 ന് അവസാനിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ സെര്‍ച്ച് ആന്റ് ഫോളോഅപ്പ് ഡിപാര്‍ട്ട്‌മെന്റ്, വിവിധ സേവന കേന്ദ്രങ്ങള്‍ വഴിയാണ് സ്റ്റാറ്റസ് ശരിപ്പെടുത്തുന്നതിനും രാജ്യം വിടുന്നതിനുമുള്ള അപേക്ഷകള്‍ സ്വീകരിക്കുക.പൊതുമാപ്പ് കാലാവധിക്ക് ശേഷവും അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പഴയ നോട്ടുകളുടെ മാറ്റിവാങ്ങൽ
ഖത്തറിലെ പഴയ ബാങ്ക് നോട്ടുകള്‍(നാലാമത് എഡിഷന്‍ നോട്ടുകള്‍) ബാങ്കുള്‍ വഴിയോ എടിഎം വഴിയോ മാറുന്നതിനുള്ള കാലാവധി ഈ വര്‍ഷം ഡിസംബര്‍ 31ന് അവസാനിക്കും. അതിന് ശേഷം ഈ നോട്ടുകള്‍ രാജ്യത്ത് ഉപയോഗിക്കാനാവില്ല. തുടര്‍ന്നും ഈ നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് പിന്നീട് റിസര്‍വ് ബാങ്ക് വഴി(10 വര്‍ഷത്തേക്ക്) മാത്രമേ മാറാന്‍ സാധിക്കൂ.

ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കൽ
100 ശതമാനം ഖത്തറി ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് 2020ലെ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയവും ഡിസംബര്‍ 31ന് തീരും. കോവിഡ് സാഹചര്യം പരിഗണിച്ചാണ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തിയ്യതി നീട്ടിയിരുന്നത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News