Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഐ.എം.എഫ്,ലോകബാങ്ക് സമ്മേളനം ഖത്തറിൽ,കൂടെ നിൽക്കാമെന്ന് യു.എ.ഇയുടെ ഉറപ്പ്

March 13, 2023

March 13, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : അൽ ഉല കരാറിനും ഫിഫ ലോകകപ്പിനും ശേഷം ഖത്തറും യു.എ.ഇയും തമ്മിലുള്ള അടുപ്പം കൂടുതൽ ശക്തമാവുന്നു. 2026ല്‍ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെയും (ഐഎംഎഫ്) ലോകബാങ്കിന്റെയും വാര്‍ഷിക സമ്മേളനങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതില്‍ ഖത്തറിന് യുഎഇ  പിന്തുണ അറിയിച്ചു. അടുത്ത കാലത്തായി നടന്ന ഉന്നതതല ചര്‍ച്ചകള്‍ക്കു ശേഷം കഴിഞ്ഞ ദിവസം യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി ടെലിഫോണില്‍ നടത്തിയ സംഭാഷണത്തിനിടെയാണ് അന്താരാഷ്ട്ര സാമ്പത്തിക സമ്മേളനത്തിന് യു.എ.ഇ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തത്.നേരത്തേ ഈ സമ്മേളനങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള അവകാശവാദം യുഎഇ മുന്നോട്ടുവച്ചിരുന്നെങ്കിലും അത് പിന്‍വലിക്കുമെന്ന് യുഎഇ പ്രസിഡന്റ് ഖത്തര്‍ അമീറിനെ അറിയിച്ചു. ഈ ആഗോള സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നതില്‍ യുഎഇ പ്രസിഡന്റ് ഖത്തര്‍ അമീറിനും ഖത്തറിലെ ജനങ്ങള്‍ക്കും എല്ലാ വിജയങ്ങളും ആശംസിച്ചു.

ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സാഹോദര്യ ബന്ധത്തെക്കുറിച്ചും കൂടുതല്‍ സഹകരണത്തിനുള്ള മേഖലകള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിനെ കുറിച്ചും നേതാക്കൾ  ചര്‍ച്ച ചെയ്തു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News