Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ലോകകപ്പ് ഖത്തർ സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ നേട്ടമാകുമെന്ന് ഐ.എം.എഫ്,വിനോദസഞ്ചാര മേഖല കരുത്താർജിക്കും

June 23, 2022

June 23, 2022

ദോഹ : ലോകകപ്പ് കഴിയുന്നതോടെ ഖത്തർ സമ്പദ്‌വ്യവസ്ഥ മികച്ച നേട്ടം സ്വന്തമാക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധിയായ ഐ.എം.എഫ് വിലയിരുത്തി.വിനോദസഞ്ചാര മേഖല കോവിഡിന് മുമ്പുണ്ടായിരുന്ന അവസ്ഥയെക്കാൾ മെച്ചപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ആസന്നമായ ഫിഫ ലോകകപ്പ് ഖത്തറിന്റെ വിനോദസഞ്ചാരം, ഗതാഗതം, ഹോസ്പിറ്റാലിറ്റി, കാറ്ററിംഗ് മേഖലകളുടെ സാധ്യതകൾ ഗണ്യമായി ഉയർത്തും.ഈ വർഷം ഖത്തർ സന്ദർശിക്കുന്നവരുടെ എണ്ണം രണ്ടു ദശലക്ഷം പിന്നിടുമെന്നും ഐ.എം.എഫ് ചൂണ്ടിക്കാട്ടി.ഖത്തറിനെ കുറിച്ചുള്ള ആർട്ടിക്കിൾ IV കൺസൾട്ടേഷനിലാണ് ഐ.എം.എഫ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

സമീപകാലത്തെ ഏറ്റവും പ്രധാന വളർച്ചാ ചാലകമായി കണക്കാക്കപ്പെടുന്ന ലോകകപ്പ്,ഖത്തർ സന്ദർശിക്കാനുള്ള താൽപര്യം ഗണ്യമായി വർധിപ്പിക്കുമെന്നും  ലോകകപ്പിന് ഉപരിയായ  നേട്ടങ്ങൾ രാജ്യത്തിന് കൈവരിക്കാനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ടുകൾ പ്രകാരം,1.2മുതൽ 1.5 ദശലക്ഷം വരെ  സന്ദർശകരാണ് ലോകകപ്പിനായി ഖത്തറിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്.  ഇത് വാർഷിക സന്ദർശകരുടെ എണ്ണം ഏകദേശം 2 മില്യൺ എന്ന കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കും.കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ ആഘാതമുണ്ടാക്കിയ  ടൂറിസം, ഗതാഗതം, ഹോസ്പിറ്റാലിറ്റി, കാറ്ററിംഗ് മേഖലകളുടെ തിരിച്ചുവരവിന് വേഗംകൂട്ടാൻ ഇത് സഹായിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.ഖത്തറിന്റെ നേട്ടങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ലോകകപ്പ് അവസരമൊരുക്കുമെന്നും ഇതുവഴി കൂടുതൽ നിക്ഷേപകരെയും സന്ദർശകരെയും രാജ്യത്തേക്ക് ആകർഷിക്കാൻ കഴിയുമെന്നുമാണ് വിലയിരുത്തൽ.

ലോകകപ്പിനായി നിർമിച്ച അടിസ്ഥാന സൗകര്യങ്ങൾ വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും  ഭാവിയിൽ സമ്പദ്‌വ്യവസ്ഥ കൂടുതൽ മെച്ചപ്പെടുന്നതിനും ഇടയാക്കുമെന്നും ഐഎംഎഫ് നിരീക്ഷിക്കുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News