Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ പേരിലും തട്ടിപ്പിന് ശ്രമം,വാട്‍സ് ആപ് വഴി വ്യാജ തൊഴിൽ പരസ്യം പ്രചരിക്കുന്നതായി ഐ.എൽ.ഒ

February 21, 2023

February 21, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: രാജ്യാന്തര തൊഴിൽ സംഘടനായ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ(ഐഎൽഒ)ന്റെ പേരിൽ വാട്‍സ്ആപ് വഴി വ്യാജ തൊഴിൽ പരസ്യങ്ങൾ പ്രചരിക്കുന്നതായി സംഘടന അറിയിച്ചു.ഐ.എൽ.ഒയുടെ ഖത്തറിലെ ഓഫീസിൽ തൊഴിലവസരങ്ങളുണ്ടെന്ന് കാണിച്ചാണ് തട്ടിപ്പിനുള്ള ശ്രമം നടക്കുന്നത്.

നിലവിൽ ഖത്തറിലെ ഓഫീസിൽ തൊഴിലവസരങ്ങളൊന്നുമില്ലെന്നും വാട്ട്‌സ്ആപ്പ് വഴി അപേക്ഷകൾ ക്ഷണിക്കാറില്ലെന്നും ഓഫീസ് അധികൃതർ അറിയിച്ചു.അപേക്ഷ, അഭിമുഖം, തുടർനടപടികൾ,പരിശീലനം തുടങ്ങിയ ഒരു ഘട്ടത്തിലും ഫീസ് ഈടാക്കാറില്ലെന്നും തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും സംഘടന വ്യക്തമാക്കി.സംഘടനയുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ILO ഇ-മെയിൽ അക്കൗണ്ടായ @ilo.org-ൽ നിന്നോ ilo.org എന്ന വെബ്‌സൈറ്റിൽ നിന്നോ ഉള്ളതല്ലെങ്കിൽ അവഗണിക്കണം.ഐഎൽഒ ഖത്തറുമായി ബന്ധപ്പെട്ട ഇത്തരം സംശയകരമായ സന്ദേശങ്ങൾ ലഭിച്ചാൽ doha@ilo.org എന്ന വിലാസത്തിലും ഖത്തറിലെ ബന്ധപ്പെട്ട അധികൃതരെയും വിവരം അറിയിക്കണമെന്നും ഐ.എൽ.ഒ ആവശ്യപ്പെട്ടു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News