Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ഖത്തറിൽ വിസാ പദവി ശരിയാക്കാനെത്തുന്നവരുടെ തിരക്കേറുന്നു,നിയമലംഘകർക്ക് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറാം

October 11, 2021

October 11, 2021

അൻവർ പാലേരി 

ദോഹ : ഖത്തറിൽ അനധികൃത താമസക്കാർക്ക് വിസാ പദവി ശരിയാക്കാൻ അനുവദിച്ച സമയപരിധി കഴിഞ്ഞ ദിവസം ആരംഭിച്ചതിനു പിന്നാലെ,ആനുകൂല്യം പ്രയോജനപ്പെടുത്താൻ നിർദിഷ്ട കേന്ദ്രങ്ങളിൽ എത്തുന്നവരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്.ഇന്നലെയും ഇന്നുമായി നിരവധി പേരാണ് സേർച്ച്‌ ആൻഡ് ഫോളോ അപ്പ് വിഭാഗത്തിലും, ഉമ്മു സലാൽ, ഉമ്മു സുനൈം, മിസൈമിർ, വക്‌റ, റയ്യാൻ എന്നിവിടങ്ങളിലുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന കേന്ദ്രങ്ങളിലുമെത്തിയത്.2015 ലെ നിയമവ്യവസ്ഥകൾ പാലിക്കാതെ ഖത്തറിൽ തുടരുന്ന പ്രവാസികൾക്ക് ഇന്ന് മുതൽ ഡിസംബർ 31 വരെയാണ് തെറ്റുകൾ തിരുത്താൻ കാലാവധി നൽകിയിരിക്കുന്നത്. നിയമലംഘനം നടത്തിയവർ അപേക്ഷ സമർപ്പിച്ചാൽ പിഴ ഒഴിവാക്കുകയോ, ഇളവ് നൽകുകയോ ചെയ്യുമെന്ന് അധികൃതർ അറിയിച്ചിരുന്നു.

താമസചട്ടം ലംഘിച്ചവർ, തൊഴിൽ വിസാ ചട്ടം ലംഘിച്ചവർ, കുടുംബ സന്ദർശന വിസാ ചട്ടം ലംഘിച്ചവർ എന്നിവർക്കാണ് ഈ അവസരം പ്രയോജനപ്പെടുക.വിവിധ തരത്തിലുള്ള വിസാ കാലാവധി കഴിഞ്ഞവർക്ക് കേന്ദ്രങ്ങളിലെത്തി പിഴയൊന്നും കൂടാതെ മറ്റൊരു തൊഴിൽ വിസയിലേക്ക് മാറുകയോ നാട്ടിലേക്ക് മടങ്ങുകയോ ചെയ്യാം.പുതിയ വിസയിലേക്ക് മാറുന്നവരാണെങ്കിൽ ഇതിനുള്ള അപേക്ഷയോടൊപ്പം തങ്ങളെ ഏറ്റെടുക്കാൻ തയാറുള്ള കമ്പനിയുടെ സി.ആർ,മുനിസിപ്പാലിറ്റി ലൈസൻസ് ഉൾപ്പെടെ ആവശ്യമായ രേഖകളും കമ്പനിയിൽ നിന്നുള്ള അനുമതി പത്രവും ഹാജരാക്കിയാൽ മതിയാവും.

ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകീട്ട് ആറ് വരെയാണ് ഈ കേന്ദ്രങ്ങളിൽ അപേക്ഷ സ്വീകരിക്കുക. ഈ അവസരം വിനിയോഗിച്ച് രേഖകൾ ശരിയാക്കിയില്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ലോകകപ്പിന് മുന്നോടിയായി രാജ്യത്തെ അനധികൃത താമസക്കാരെ മുഴുവൻ നിയമവിധേയമാക്കുകയോ രാജ്യത്തു നിന്ന് പുറത്താക്കുകയോ ലക്ഷ്യമാക്കിയാണ് പുതിയ നടപടിയെന്നാണ് സൂചന.

സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് നിർദിഷ്ട കേന്ദ്രങ്ങളിലെത്താൻ സന്നദ്ധപ്രവർത്തകരുമായി സഹകരിച്ച് ന്യൂസ്‌റൂം സൗജന്യ വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്.അപേക്ഷാ ഫോമും ഇവരിൽ നിന്ന് ലഭിക്കും.സേവനം തികച്ചും സൗജന്യമായിരിക്കും. ബന്ധപ്പെടേണ്ട നമ്പർ : 7069 3525 (മുഹമ്മദ് അലി)

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 00974 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.

 


Latest Related News