Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
സ്നേഹ കേരളം കാമ്പയിൻ,ഐസിഎഫ് 'ചായ ചർച്ച' സംഘടിപ്പിച്ചു

March 12, 2023

March 12, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ഐ.സി.എഫ് നടത്തുന്ന 'സ്നേഹ കേരളം'ജനകീയ കാമ്പയിന്റെ  ഭാഗമായി ഖത്തര്‍ നോര്‍ത്ത്, മദീന ഖലീഫ സെക്ടര്‍ ചായ ചര്‍ച്ച സംഘടിപ്പിച്ചു.

'ഒന്നിച്ചുനില്‍ക്കാന്‍ എന്താണ് തടസ്സം'എന്ന ശീര്‍ഷകത്തില്‍ വെള്ളിയാഴ്ച ഉച്ചക്ക് ഷമാലിയ നഴ്സറിയില്‍ നടന്ന ചര്‍ച്ചയില്‍ മത, രാഷ്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിച്ചു. മനുഷ്യര്‍ക്കിടയിലെ വൈവിധ്യങ്ങള്‍ ഒരു പൂന്തോട്ടത്തിലെ പലനിറങ്ങളിലെ പുഷ്പങ്ങള്‍പോലെ നാടിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നുവെന്നും, സ്നേഹകേരളം എന്ന ആശയം ജനമനസ്സുകളില്‍ നിലനിര്‍ത്താന്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കല്‍ അനിവാര്യമാണെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

സഈദ് അലി സഖാഫിയുടെ പ്രാര്‍ഥനയോടെ തുടങ്ങിയ ചര്‍ച്ചയില്‍ സലീം അംജദി സ്വാഗതം പറഞ്ഞു.

ഹബീബ് അഹ്സനി ചര്‍ച്ചക്ക് നേതൃത്വം നല്‍കി. ലോക കേരളസഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, അജി മോന്‍ (ജി.എം, ലുലു ഗറാഫ), മുഹമ്മദ്‌ കാസര്‍കോട് (കെ.എം.സി.സി), സയ്യിദ് ഹുറൈസ് ഇര്‍ശാദി (ആര്‍.എസ്.സി), സകരിയ്യ മാണിയൂര്‍ (ഓസ്കാര്‍ ബിസിനസ് ഗ്രൂപ്), വിനോദ് വള്ളിക്കോല്‍ (കുവാക്ക്), ഷഫീര്‍ കണ്ണൂര്‍ (എം.ഡി ഷാന്‍ ഗ്രൂപ്), മൊയ്‌തീന്‍ (ഇബ്തിസാമ ലിമോസിന്‍), അബ്ദുല്‍ മജീദ് തൃശൂര്‍ (ലുലു), അഭീഷ്, കരീം ഹാജി കാലടി, സിദ്ദീഖ് ഹാജി കരിങ്കപ്പാറ, നൗഫല്‍ ലത്വീഫി തുടങ്ങിയവര്‍ സംബന്ധിച്ചു. ജഅഫര്‍ മഞ്ചേരി നന്ദി പറഞ്ഞു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News