Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിലെ ഇന്ത്യൻ കൾചറൽ സെന്ററിൽ കോൺസുലാർ സേവനങ്ങൾ പുനരാരംഭിച്ചു 

June 23, 2020

June 23, 2020

ദോഹ : ഖത്തറിൽ പാസ്‌പോര്‍ട്ട് പുതുക്കുന്നതുൾപെടെയുള്ള കോണ്‍സുലാര്‍ സേവനങ്ങള്‍ ഇന്ന്  മുതല്‍ അബുഹമൂറിലെ ഐസിസിയില്‍ പുനരാരംഭിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച സേവനങ്ങളാണ്  ഐസിസിയില്‍ പുനരാരംഭിച്ചത്.. കോണ്‍സുലാര്‍ സേവനങ്ങള്‍ക്കുള്ള വര്‍ധിച്ച ആവശ്യം കണക്കിലെടുത്താണ് നടപടിയെന്ന്  ഇന്ത്യന്‍ എംബസി നേരത്തെ ട്വിറ്ററില്‍ അറിയിച്ചു.

അതേസമയം, മുന്‍കൂട്ടി അപ്പോയിന്‍മെന്റ് എടുത്ത നിശ്ചിത ആളുകള്‍ക്ക് മാത്രമായിരിക്കും സേവനങ്ങള്‍ ലഭിക്കുക. അപ്പോയിന്‍മെന്റുകള്‍ക്ക് 44686607, 50883026, 77534001 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ശനിയാഴ്ച്ച മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെയും ഉച്ചയ്ക്ക് ശേഷം 2 മുതല്‍ രാത്രി 6വരെയും ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

അപ്പോയിന്‍മെന്റുകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഉടന്‍ ആരംഭിക്കും. അതുവരെ മാത്രമായിരിക്കും ടെലഫോണ്‍ ബുക്കിങ് സേവനം ഉണ്ടാവുക.

താഴെ പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക

  • അടിയന്തര കാരണങ്ങള്‍ ഇല്ലെങ്കില്‍ കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ടുകള്‍, രണ്ട് മാസത്തിനകം കാലാവധി കഴിയാനിരിക്കുന്ന പാസ്‌പോര്‍ട്ടുകള്‍, പുതുതായി ജനിച്ച കുട്ടികളുടെ പാസ്‌പോര്‍ട്ടുകള്‍ എന്നിവയാണ് പുതുക്കി നല്‍കുക. മറ്റു കോണ്‍സുലാര്‍ സേവനങ്ങള്‍ ഇനിയൊരു അറിയിപ്പ് വരെ ഉണ്ടാവില്ല

 

  • അപേക്ഷകന് മാത്രമേ ഐസിസി കോംപൗണ്ടിനകത്ത് പ്രവേശനമുണ്ടാവു. ചെറിയ കുട്ടികള്‍ക്കൊപ്പം രക്ഷിതാവിന് പ്രവേശിക്കാവുന്നതാണ്

 

  • ശനിയാഴ്ച്ച മുതല്‍ വ്യാഴാഴ്ച്ച വരെ വൈകീട്ട് 4 മുതല്‍ 6വരെയാണ് പാസ്‌പോര്‍ട്ട് തിരിച്ചു വാങ്ങാനുള്ള സമയം. ഇതിന് മുന്‍കൂര്‍ അപ്പോയിന്‍മെന്റ് ആവശ്യമില്ല. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കിട്ടുന്ന റസീപ്റ്റ് ഹാജരാക്കണം
  • ഐസിസി കോംപൗണ്ടില്‍ പ്രവേശിക്കും മുമ്പ് ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്ററ്‌സ കാണിക്കണം

 


Latest Related News