Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
സ്വാതന്ത്ര്യത്തിന്റെ വർണ്ണവിസ്മയങ്ങൾ അരങ്ങിലേക്ക്, ഖത്തറിലെ 'ആസാദി കാ അമൃത്' മഹോത്സവത്തിന് നാളെ കൊടിയിറങ്ങും

August 18, 2022

August 18, 2022

അൻവർ പാലേരി 

ദോഹ : ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ചുള്ള 'ആസാദി കാ അമൃത്' മഹോത്സവത്തിന്റെ ദോഹയിലെ ആഘോഷ പരിപാടികൾ നാളെ(വെള്ളി) സമാപിക്കും.ഇന്ത്യൻ കൾചറൽ സെന്റർ(ഐസിസി) സംഘടിപ്പിച്ച 19 ദിവസം നീണ്ടുനിന്ന തുടർച്ചയായ ആഘോഷ പരിപാടികൾക്കാണ് നാളെ തിരശീല വീഴുന്നത്.നാളെ വൈകീട്ട് മൂന്നു മണിക്ക് അൽ അറബി സ്പോർട്സ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ഡോ,ദീപക് മിത്തൽ ഉൾപെടെ പ്രമുഖർ സംബന്ധിക്കും.

ഇന്ത്യൻ സാംസ്കാരിക പാരമ്പര്യം വെളിപ്പെടുത്തുന്ന വിവിധ പരിപാടികൾ അരങ്ങേറും.ഇന്ത്യയിൽ നിന്നുള്ള ദാനിഷ് ഹുസ്സൈൻ ബദയൂനിയും സംഘവും അവതരിപ്പിക്കുന്ന ഖവാലി സംഗീത സദസ്സായിരിക്കും പരിപാടിയിലെ മുഖ്യ ആകര്ഷണമെന്ന് ഇന്ന് ദോഹയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംഘടകർ അറിയിച്ചു.ലൈവ് ഗാനമേള,നൃത്തപരിപാടികൾ,മാജിക് ഷോ തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും.പ്രവേശനം സൗജന്യമായിരിക്കും.

ആഗസ്റ്റ് ഒന്നിന് ആരംഭിച്ച തുടർച്ചയായ കലാ-സാംസ്കാരിക പരിപാടികൾക്കാണ് നാളെ നടക്കുന്ന ഗ്രാൻഡ് ഫിനാലെയോടെ സമാപനം കുറിക്കുന്നത്.ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് തുടർച്ചയായ പത്തൊൻപത് ദിവസം ആഘോഷ പരിപാടികൾ അരങ്ങേറുന്നത്.

വാർത്താസമ്മേളനത്തിൽ ഐസിസി പ്രസിഡണ്ട് പി.എൻ ബാബുരാജൻ,വൈസ് പ്രസിഡണ്ട് സുബ്രഹ്മണ്യ ഹെബ്ബഗെലു,ജനറൽ സെക്രട്ടറി കൃഷ്ണകുമാർ ബന്ധകവി,സംഘാടകസമിതി അധ്യക്ഷൻ എ.പി മണികണ്ഠൻ,കമൽ ഠാക്കൂർ തുടങ്ങിയവർ പങ്കെടുത്തു.   

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News