Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വില കേട്ട് അമ്പരക്കേണ്ട,ലോകകപ്പ് റഫറിമാരും ഒഫീഷ്യലുകളും കൂടുതൽ സ്മാർട്ടാവും

October 15, 2022

October 15, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഫിഫ ലോകകപ്പിലെ ഔദ്യോഗിക റഫറിമാർക്ക് സമയനിഷ്ഠ ഉറപ്പുവരുത്തുന്നതിനായി വാച് നിർമാതാക്കളായ ഹബ്ലോട്ട്  ലിമിറ്റഡ് എഡിഷൻ സ്മാർട്ട് വാച്ചുകൾ പുറത്തിറക്കി.

2018-ൽ റഷ്യയിൽ നടന്ന ലോകകപ്പിനും കഴിഞ്ഞ വർഷത്തെ യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പിനും പ്രീമിയർ ലീഗിനും തയാറാക്കിയതുപോലുള്ള  ആഡംബര ബിഗ് ബാംഗ് ഇ വാച്ചിന്റെ ഏറ്റവും പുതിയ പതിപ്പാണ് കമ്പനി പുറത്തിറക്കിയത്.നവംബർ 20-ന് ആരംഭിക്കുന്ന ടൂർണമെന്റിലെ 64 മത്സരങ്ങളിലും 129 റഫറിമാരുടെയും ഒഫീഷ്യലുകളുടെയും കൈത്തണ്ടയിൽ ഈ വാച്ചുകൾ ഇടംപിടിക്കും.

ഓരോ മത്സരത്തിനും 15 മിനിറ്റ് മുമ്പ് ലൈനപ്പുകളും പ്ലെയർ പ്രൊഫൈലുകളും ഒരുക്കാനും 'മാച്ച് മോഡ്' എന്ന് വിളിക്കപ്പെടുന്ന ടൈംലൈനിലെ പ്രധാന നിമിഷങ്ങൾ ഹൈലൈറ്റ് ചെയ്യാനും കഴിയുന്ന തരത്തിലാണ് വാച്ചുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.ശരാശരി 5 ലക്ഷം രൂപവരെയാണ് ഒരു വാച്ചിന്റെ വില.വ്യത്യസ്ത രൂപകൽപനകളിൽ ഇത്തരം 1000 സ്മാർട്ട് വാച്ചുകളാണ് കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News